കൊച്ചി:രഞ്ജിത്തിന്റെ ലീല സിനിമയ്‌ക്കെതിരെ വിനായകന്‍. രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന സിനിമ മുത്തുച്ചിപ്പി ലെവല്‍ ആണെന്നും എഴുത്തുകാരന്റെയും സംവിധായകന്റെയും മനസിലുള്ള ഭീകരതയാണ് ഇത്തരം സൃഷ്ടികളിലൂടെ പുറത്ത് വരുന്നതെന്നും വിനായകന്‍ പറഞ്ഞു.
ഞാനീ പുള്ളിയെ ഒക്കെ നേരത്തെ തുടച്ചു കളഞ്ഞതാണ്, ലീല എന്നൊരു സിനിമ കണ്ടിട്ടുണ്ടോ? മുത്തുച്ചിപ്പി എന്നൊരു ബുക്ക് വായിച്ചിട്ടുണ്ടോ? അതും ഇതും തമ്മിലെന്താ വ്യത്യാസം? ഇതാണോ ഭയങ്കര ക്രിയേറ്റിവിറ്റി. നിങ്ങള്‍ ആനയെ തൊട്ടിട്ടുണ്ടോ, അതിന്റെ തുമ്ബികയ്യില്‍ കിടത്തി ഒരു പെണ്ണിനെ ഭോഗിക്കുക എന്ന് പറഞ്ഞാല്‍ ഇവന്മാര്‍ എന്തൊരു ഭീകരന്മാരാണെന്ന് ആലോചിച്ചു നോക്കിയേ.
ഇവന്റെയൊക്കെ മനസിലെ ട്രിപ്പ് ആണിത്. എന്നിട്ട് ഇതിന് അവാര്‍ഡും കൊടുക്കുന്നു. അത്രയും മോശപ്പെട്ടവനല്ല വിനായകന്‍. ഇങ്ങനെയുള്ള ആള്‍ക്കാരെ പൊളിച്ചുകളയണം, ഇവന്മാരാണ് സമൂഹത്തിന്റെ വേസ്റ്റ്. പേര് പറയാന്‍ പറ്റാതോണ്ട് ഞാന്‍ പറയാത്തതാ, പുള്ളിക്ക് ഞാന്‍ വെച്ചിട്ടുണ്ട്. അത് ഞാന്‍ പിന്നെ കൊടുക്കും.’ എന്നും വിനായകന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ആളുകളെയാണ് സമൂഹം എഴുത്തുകാരെന്നും സാഹിത്യകാരന്മാരെന്നും പറഞ്ഞ് ലേബല്‍ കൊടുക്കുന്നതെന്നും വിനായകന്‍ പറഞ്ഞു.
സംസ്ഥാന അവാര്‍ഡുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ ഇടപെടലിനെ പറ്റി ചോദിച്ചപ്പോഴാണ് രഞ്ജിത്തിന്റെ സിനിമയായ ലീലയെ പറ്റി വിനായകന്‍ പറഞ്ഞത്. മര്യാദയില്ലാത്ത സമൂഹത്തിനോട് തനിക്കും മര്യാദയില്ലെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിനായകന്‍ തുറന്നടിച്ചു. ‘തൃശൂര്‍ പൂരം എപ്പഴും ഉണ്ടാവും ആന മരിച്ചുകൊണ്ടേയിരിക്കും. നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ വിളിക്കല്ലേ, ഞാന്‍ ആനയല്ല’ എന്നും വിനായകന്‍ കൂട്ടിചേര്‍ത്തു.