28.7 C
Kottayam
Saturday, September 28, 2024

ഒരു പാർട്ടിയില്‍ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്, നല്ലൊരു മനുഷ്യന്റെ കൂടെ നടക്കുന്നത് ഭാഗ്യമാണ്: ടിനി ടോം

Must read

കൊച്ചി:നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഒരു ഭാഗ്യമാണെന്നും നടൻ ടിനി ടോം. ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ കണ്ടിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവർത്തനങ്ങള്‍ക്ക് കൂടെ നില്‍ക്കുമെന്നും ടിനി ടോം പറഞ്ഞു.

ചലച്ചിത്ര മേഖലയില്‍ നിന്നും മറ്റാരും കൂടെയില്ലെങ്കിലും താൻ സുരേഷ് ഗോപിയെ പിന്തുണയ്‌ക്കുമെന്നും താരം പറഞ്ഞു. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പങ്കുവച്ചത്

ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ,‘എനിക്ക് എന്റേതായ കുറെ നിലപാടുകള്‍ ഉണ്ട്. വിനായകന് സംസ്ഥാന അവാർഡ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഇടാൻ പലരും മടിച്ചു. പക്ഷേ, ഞാൻ ഫേസ്ബുക്കില്‍ ഇട്ടു. അതിന് ഞാൻ കുറെ ചീത്ത കേട്ടിട്ടുണ്ട്. വിനായകൻ എന്താണെന്ന് എനിക്ക് അറിയാം. 16 -17 വയസ്സു മുതല്‍ വിനായകനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്.

പുറത്തു കാണുന്ന വിനായകൻ അല്ല എന്നോടുള്ള പെരുമാറ്റത്തില്‍ അദ്ദേഹം. വിനായകൻ എങ്ങനെ വിനായകൻ ആയി എന്ന് എനിക്കറിയാം. എന്തുകൊണ്ട് അങ്ങനെ പറ്റി എന്ന് എനിക്കറിയാം. സുരേഷേട്ടന് പിന്തുണ കൊടുക്കുന്നതും എന്റെ നിലപാടാണ്.’

ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ ഞാൻ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവർത്തനങ്ങള്‍ക്ക് ഞാൻ കൂടെ നില്‍ക്കും. ഒരു പാർട്ടിയില്‍ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്. കമ്മ്യൂണിസ്റ്റ് ചെയ്യുന്നതു മാത്രമാണ് ശരി, കോണ്‍ഗ്രസ് ചെയ്യുന്നത് തെറ്റാണ്, ബിജെപി ചെയ്യുന്നത് ശരിയാണ് എന്നിങ്ങനെ മാത്രം ചിന്തിക്കുന്നത് അന്ധവിശ്വാസമാണ്.

എല്ലാ പ്രസ്ഥാനങ്ങളിലും നല്ലത് ചെയ്യുന്ന ആള്‍ക്കാരുണ്ട്. നല്ല നടനെയും നല്ല രാഷ്‌ട്രീയക്കാരെയും കിട്ടും. സുരേഷേട്ടൻ നല്ല ഒരു മനുഷ്യൻ കൂടിയാണ്. അദ്ദേഹത്തിന് ഒപ്പം നടക്കുന്നതില്‍ ഒരു തെറ്റുമില്ല. നല്ലൊരു മനുഷ്യന്റെ കൂടെ നടക്കുന്നത് ഭാഗ്യമാണ്’-ടിനി ടോം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week