EntertainmentNationalNews

56 കോടി രൂപയുടെ കടം തിരിച്ചടച്ചില്ല; സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യും

മുംബൈ: ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവ് ലേലത്തിന് വെക്കാൻ ഒരുങ്ങി ബാങ്ക് ഓഫ് ബറോഡ. 56 കോടി രൂപയുടെ കടം തിരിച്ചടക്കാത്തതിനെ തുടർന്നാണ് നടന്റെ ബംഗ്ലാവ് ലേലത്തിന് വെക്കുന്നത്. അടുത്ത മാസം ഓൺലൈനായാണ് ലേലം നടക്കുന്നത്.

ഒരു പത്രത്തിൽ നൽകിയ നോട്ടീസ് പ്രകാരം, നടന് കടം നൽകിയ 55.99 കോടി രൂപ തിരിച്ചുപിടിക്കാൻ ഗാന്ധി ഗ്രാം റോഡിൽ സ്ഥിതി ചെയ്യുന്ന സണ്ണി വില്ല ലേലം ചെയ്യുന്നു എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 26 മുതൽ പലിശയും ചെലവും സഹിതമാണ് ഈ തുക വരിക. സെപ്റ്റംബർ 25നാണ് ലേലം നടക്കുക. സെപ്റ്റംബർ 22നകം കുടിശ്ശിക തീർക്കാമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

സണ്ണി വില്ലയും 599.44 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂമിയും പണയം വെച്ചിരിക്കുന്ന വസ്തുവകകളിൽ ഉൾപ്പെടുന്നു. സണ്ണി ഡിയോൾ എന്ന അജയ് സിംഗ് ഡിയോൾ, വിജയ് സിംഗ് ധർമേന്ദ്ര ഡിയോൾ എന്നിവരും വായ്പയുടെ ജാമ്യക്കാരിൽ ഉൾപ്പെടുന്നു.

പരസ്യം അനുസരിച്ച്, വസ്തുവിന്റെ കരുതൽ വില 51.43 കോടി രൂപയും, ലേലം വിളിക്കുമ്പോൾ നിക്ഷേപിക്കേണ്ട ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (ഇഎംഡി) 5.14 കോടി രൂപയുമാണ്. 2002ലെ സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്‌ട് പ്രകാരമാണ് നോട്ടീസ് നൽകിയത്.

സണ്ണി സൗണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സണ്ണി ഡിയോളിന്റെ കമ്പനിയാണ് വായ്പയ്ക്ക് ഈട് നല്‍കിയത്.ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് സണ്ണിയെടുത്ത വായ്പയ്ക്ക് കോര്‍പ്പറേറ്റ് ഗ്യാരണ്ടി അടക്കം നല്‍കിയത് ഈ കമ്പനിയാണ്. ജുഹുവിലെ ഗാന്ധി ഗ്രാം റോഡിലാണ് സണ്ണിവില്ല സ്ഥിതി ചെയ്യുന്നത്. വായ്പ തിരിച്ചുപിിക്കാന്‍ ഈ വീട് നല്‍കുന്ന സ്ഥലവും ലേലത്തിന് വെച്ചിട്ടുണ്ട്. 599.44 ചതുരശ്ര അടിയിലാണ് സ്ഥലമുള്ളത്. 51.43 കോടിക്കാണ് ഇവ ലേലത്തിന് വെച്ചിരിക്കുന്നത്. അതിനൊപ്പം ഡെപ്പോസിറ്റായി 5.14 കോടിയും നല്‍കണം. പത്ത് ലക്ഷമായി ബിഡ് വര്‍ധിച്ചിട്ടുണ്ട്.

സണ്ണി ഡിയോള്‍ നായകനായ ചിത്രം ബോര്‍ഡറിന് രണ്ടാം ഭാഗമൊരുങ്ങുന്നു. രണ്ടാം ഭാഗത്തില്‍ ബോളിവുഡിലെ യുവതാരങ്ങളില്‍ നിരവധിപ്പേര്‍ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമയുടെ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.

കഴിഞ്ഞ രണ്ട്  മൂന്ന് വര്‍ഷങ്ങളായി അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ചര്‍ച്ചയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട് . 1971 ലെ ഇന്ത്യ  പാകിസ്താന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാകും സിനിമയുടെ കഥ എന്നും സൂചനകളുണ്ട്.

1997ലാണ് ബോര്‍ഡര്‍ ഒന്നാം ഭാഗം റിലീസ് ചെയ്തത്. സണ്ണി ഡിയോളിന് പുറമെ സുനില്‍ ഷെട്ടി, ജാക്കി ഷ്രോഫ്, അക്ഷയ് ഖന്ന, പൂജ ഭട്ട്, തബു തുടങ്ങിയ വന്‍ താരനിര സിനിമയുടെ ഭാഗമായിരുന്നു. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ബോര്‍ഡര്‍.നിലവില്‍ ഗദര്‍ 2 എന്ന സിനിമയാണ് സണ്ണി ഡിയോളിന്റെതായി റിലീസ് ചെയ്തിരിക്കുന്നത്. 

ബോളിവുഡിന്റെ പുത്തൻ പ്രതീക്ഷയായി മാറുകയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. ‘ജയിലര്‍’ മുന്നേറുമ്പോള്‍ സണ്ണി ഡിയോള്‍ ചിത്രവും ഒട്ടും മോശമാക്കുന്നില്ല. സണ്ണി ഡിയോള്‍ ചിത്രം 200 കോടി കടന്നിരിക്കുകയാണ്.

ഗദ്ദാര്‍ രണ്ട്’ ഇന്നലെ 55 കോടി കളക്ഷൻ നേടിയെന്ന് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. ഇത് റെക്കോര്‍ഡാണെന്നും അദ്ദേഹം പറയുന്നു.  2001ല്‍ പുറത്തെത്തി വൻ വിജയമായ ചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയപ്പോള്‍ ‘ഗദാര്‍ 2’ ആകെ നേടിയിരിക്കുന്നത് 228.98 കോടി രൂപയാണ്.

അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‍ന തുടങ്ങി ഒട്ടേറെ താരങ്ങളും ഗദാര്‍ 2വില്‍ വേഷമിടുന്നു. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാവും. മിതൂൻ ആണ് സംഗീത സംവിധാനം.

രജനികാന്ത് നായകനായ ‘ജയിലര്‍’ 400 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന് ‘ജയിലറി’ല്‍. ‘ബാഷ’യെ ഒക്കെ ഓര്‍മിക്കുന്ന ഒരു കഥാപാത്രം ആയതിനാല്‍ രജനികാന്ത് ആരാധകര്‍ ആവേശത്തിലുമായി. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തില്‍ ചില നിര്‍ണായക വിഷങ്ങളില്‍ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് ‘ജയിലറി’നെ ആരാധകര്‍ക്ക് ആവേശമാക്കുന്നത്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയതും വിജയത്തിന് നിര്‍ണായകമായി. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ രജനികാന്ത് ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button