24.9 C
Kottayam
Friday, October 11, 2024

പ്രയാ​ഗയുടെ മൊഴി തൃപ്തികരം,ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെ പോലീസ് വീണ്ടും വിളിപ്പിച്ചേക്കും

Must read

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നടൻ ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് നടനെ ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാൻ അന്വേഷണസംഘം ആലോചിക്കുന്നത്.

മൊഴികൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. നടി പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന നിലപാടിലാണ് പോലീസ്. നക്ഷത്രഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാർട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാ​ഗ പറഞ്ഞിരുന്നു.

വ്യാഴാഴ്ച ഹാജരാകണമെന്ന പോലീസ് നിർദേശമനുസരിച്ച് ഇവർ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനെത്തിയത്. കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയോടും പ്രയാ​ഗ മാർട്ടിനോടും രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാണ് പോലീസ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടോടെയാണ് പ്രയാ​ഗ ചോദ്യംചെയ്യലിനെത്തിയത്.

ചോദ്യം ചെയ്യലിനുശേഷം ശ്രീനാഥ് ഭാസി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രയാ​ഗ എത്തിയത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. വിശദമായ ചോദ്യംചെയ്യൽതന്നെയുണ്ടാകും. അതിന് ശേഷം പോലീസ് തുടർനടപടികളിലേക്ക് കടക്കും. നടൻകൂടിയായ സാബുമോനാണ് പ്രയാ​ഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായി പ്രയാ​ഗ ഇറങ്ങിവരുമ്പോൾ കൂടുതൽ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കേസിൽ, നാലുപേരെക്കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold rate today: സ്വർണ്ണ വില ഒറ്റയടിക്ക് കൂടിയത് 500 ലേറെ രൂപ; ഇന്നത്തെ വിലയിങ്ങനെ

കൊച്ചി:ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടത്തിയ സ്വര്‍ണത്തിന്റെ പവന്‍ വിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് സ്വര്‍ണത്തെ ഭൂരിഭാഗം പേരും...

യുഎൻ സമാധാന സംഘത്തിന് നേരെ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്,അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം വ്യാപക പ്രതിഷേധം

ബെയ്റൂട്ട്: യു.എൻ സമാധാനസംഘത്തിന് നേ​രെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ട്. ലബനാനിലെ യൂനിഫിൽ അം​ഗങ്ങൾക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നും സംഭവത്തിൽ രണ്ട് അം​ഗങ്ങൾക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നടത്തിയത് അന്താരാഷ്ട്ര...

ഒളിംപിക്സ് സമയത്ത് ബുദ്ധിമുട്ടി;ടിഎയും ഡിഎയും കിട്ടാറില്ല, ഭിന്നത തുടർന്നാൽ ഐഒഎയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പി.ടി.ഉഷ

ന്യൂഡൽഹി: ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ തനിക്കെതിരെ...

പാക്കിസ്ഥാനിൽ കൽക്കരി ഖനിയിൽ വെടിവയ്പ്പ്; 20 മരണം,നിരവധി പേർക്ക് പരുക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന്...

ഓഫീസുകള്‍ കയറിയിറങ്ങേണ്ട, വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്‌മെന്‍റ്,വിദേശത്ത് നിന്നും ഉപയോഗിക്കാവുന്ന ഭൂനികുതി പോർട്ടൽ; 12 ഇ-സേവനങ്ങളുമായി റവന്യൂവകുപ്പ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കാനായി റവന്യുവകുപ്പ് സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്‍റെ ഭാഗമായി വിവിധ സർക്കാർ സംവിധാനങ്ങൾ ഡിജിറ്റലാക്കി കഴിഞ്ഞു. ആദ്യഘട്ടമെന്നോണം. 12 ഇ-സേവനങ്ങൾക്കാണ് തുടക്കമായത്. ഇ-മോർട്ട്‌ഗേജ് റെക്കോർഡർ, വില്ലേജ് ഓഫീസുകളിലെ...

Popular this week