Entertainment

നടൻ ലുക്മാൻ വിവാഹിതനായി

ലച്ചിത്ര താരം ലുക്മാന്‍(Lukman) വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്‍. നിരവധി സിനിമാ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് ലുക്മാൻ. ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനാകുന്നത്. ശേഷം വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിലൂടെ നായക വേഷത്തിലുമെത്തി. ഈ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. മമ്മൂട്ടിയുടെ ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന നടന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ലുക്മാന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button