EntertainmentKeralaNews

അടി കിട്ടി ബോധം പോയി,അഭിനയിച്ചത് ഡ്രസ്സ് ഇടാതെയല്ല; കുടുംബത്തെ പറയുന്നത് വേദനിപ്പിച്ചു ദുര്‍ഗ കൃഷ്ണ

കൊച്ചി:വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ കൃഷ്ണ എന്ന നടിയുടെ അരങ്ങേറ്റം. പിന്നീട് സെലക്ടീവായി സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ കുടുക്ക്, ഉടല്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശേഷം നടിയുടെ ഇമേജ് കംപ്ലീറ്റായി മാറുകയായിരുന്നു. മികച്ച അഭിനയമാണ് ചിത്രത്തില്‍ ദുര്‍ഗ്ഗ കാഴ്ചവച്ചത് എങ്കില്‍ കൂടെ, പലരും അതിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചാണ് സംസാരിച്ചത്. അത് തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്ന് നടി പറയുന്നു.

വളരെ അധികം എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയായിരുന്നു ഉടല്‍. എന്റെ വിവാഹത്തിന് ശേഷമാണ് സിനിമയുടെ കഥ കേട്ടത്. അത്രയധികം മികച്ച തിരക്കഥയായി തോന്നി. ചെയ്യുമ്പോഴും, അഭിനയ സാധ്യതയുള്ള നല്ല വേഷം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. ഓരോ ഷോട്ട് കഴിയുമ്പോഴും, ദുര്‍ഗ്ഗ വളരെ നന്നായി ചെയ്തു എന്ന് സെറ്റില്‍ എല്ലാവരും പറഞ്ഞ ദിവസങ്ങളിലെല്ലാം ഞാന്‍ സന്തോഷിച്ചു. പ്രതീക്ഷയും, വിശ്വാസവും ഉണ്ടായിരുന്നു.

മാത്രമല്ല, അത്രയും എഫേര്‍ട്ടും ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു രംഗത്ത് ഇന്ദ്രന്‍സ് ചേട്ടനെ ഒറ്റ കൈ കൊണ്ട് വലിച്ചു കൊണ്ടു പോകണമായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് അത് ചെയ്തത്. അപ്പോള്‍ ചേട്ടന്‍ എന്നെ തല്ലുന്നുണ്ട്. ആദ്യത്തെ അടി എനിക്ക് ശരിക്കും കൊണ്ടു. അടികൊണ്ട് ഒരു ദിവസം എനിക്ക് ബോധം ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് വേണ്ടിയാണല്ലോ എന്നോര്‍ത്ത് സന്തോഷമായിരുന്നു.

പക്ഷെ അത്രയും കഷ്ടപ്പെട്ട് ചെയ്ത സിനിമ പുറത്ത് വന്നപ്പോള്‍ ആളുകള്‍ എന്റെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് മാത്രം സംസാരിച്ചത് വേദനിപ്പിച്ചു. എന്നെ കുറിച്ച് പറയുന്നു എന്നതിനപ്പുറം, എന്റെ ഭര്‍ത്താവിനെതിരെ അശ്ലീലമായി സംസാരിച്ചു. എന്തിനാണ് കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. എന്റെ അഭിനയം നന്നായില്ല എന്നായിരുന്നുവെങ്കില്‍ അത് പറയാമായിരുന്നു. പക്ഷെ കുടുംബത്തെ കടന്നാക്രമിയ്ക്കുന്നത് ഒട്ടും ശരിയായില്ല.

ഞാന്‍ കാണാത്ത കമന്റുകളും, വീഡിയോകളും അറിയാത്തവര്‍ പോലും വാട്‌സ് ആപ്പിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം അയച്ചു തരാന്‍ തുടങ്ങി. അത് കണ്ട് ഞാന്‍ വിഷമിയ്ക്കുന്നതായിരുന്നു ഉണ്ണിയേട്ടന് (ഭര്‍ത്താവ് അര്‍ജുന്‍) വിഷമം. അദ്ദേഹം ഞാന്‍ കാണുന്നതിന് മുന്‍പേ എന്റെ ഇന്‍സ്റ്റയും വാട്‌സ് ആപ്പും തുറന്ന്‌ന വന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യുമായിരുന്നു. അത്രയധികം പ്രതീക്ഷയോടെ ചെയ്ത സിനിമയെ കുറിച്ച് മോശം കമന്റുകള്‍ വന്നതാണ് വേദനിപ്പച്ചത്.

അതിന് ശേഷം അഭിമുഖങ്ങളിലെല്ലാം ഇത് സംബന്ധിച്ച് മാത്രം ചോദ്യങ്ങള്‍ വന്നപ്പോള്‍ അതും എന്നെ വേദനിപ്പിച്ചു. അതോടെയാണ് അഭിമുഖം നല്‍കുന്നതില്‍ നിന്ന് നീണ്ട ബ്രേക്ക് എടുത്തത്. സിനിമ ഒടിടിയില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍, ഇനിയും കുറേ കമന്റുകളും വീഡിയോകളും കാണേണ്ടല്ലോ എ്ന്ന് കരുതി, കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടു, ടാഗ് ചെയ്യുന്ന ഓപ്ഷനും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കി- ദുര്‍ഗ പറഞ്ഞു.

ഡ്രസ്സില്ലാതെയൊന്നുമല്ല അഭിനയിച്ചത്, എനിക്ക് ഡ്രസ്സ് ഉണ്ടായിരുന്നു. ഇല്ല എന്ന തരത്തില്‍ ആളുകളെ ഫീല്‍ ചെയ്യിപ്പിച്ചു എന്നത് ആ കഥാപാത്രത്തിന്റെ വിജയമാണ്. എന്റെ കംഫര്‍ട്ട് ലെവലില്‍ നിന്നുകൊണ്ടാണ് ഷൂട്ടിങ് നടന്നത് എന്നും ദുര്‍ഗ്ഗ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker