EntertainmentKeralaNews

പ്രണയിക്കാനായി ജിമ്മില്‍ പോയിട്ടുണ്ട്; സൗന്ദര്യമുള്ള നടിമാരോടൊക്കെ ഇഷ്ടം തോന്നിയിരുന്നുവെന്ന് നടന്‍ ഇന്ദ്രൻസ്

കൊച്ചി:മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിയതിന് ശേഷമാണ് നടന്‍ ഇന്ദ്രന്‍സിന്റെ വിശേഷങ്ങള്‍ ചര്‍ച്ചയാവുന്നത്. പുരസ്‌കാര നേട്ടത്തിന് ശേഷം അഭിനയപ്രധാന്യമുള്ള ഒത്തിരി വേഷങ്ങള്‍ താരത്തെ തേടി എത്തി. തന്റെ ശരീരത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് ഇപ്പോഴും ഇതുപോലെ പിടിച്ച് നിന്ന് പോവുന്നതെന്നാണ് നടന്‍ പറയുന്നത്.

എന്നാല്‍ ഈ ശരീരത്തിലൊരു മാറ്റം വരുത്താന്‍ ശ്രമിച്ചൊരു കാലമുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞിട്ടുണ്ട്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഇന്ദ്രന്‍സ്. നടന്‍ അലന്‍സിയര്‍ ചില ചോദ്യങ്ങളുമായി വന്നു. അതിലൊന്ന് ഇക്കാലയളവില്‍ ഇന്ദ്രന്‍സിന് ഇഷ്ടം തോന്നിയ നടി ആരാണെന്നാണ്?, ഒരാളോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ പറയാമെന്നും പറഞ്ഞു.

ഭാര്യയും മക്കളുമൊക്കെ ആയ സ്ഥിതിയ്ക്ക് പ്രണയത്തെ കുറിച്ച് ഇനി തുറന്ന് പറയാമെന്നാണ് അവതാരകനും പറഞ്ഞത്. എന്നാല്‍ ഇനി പറഞ്ഞാലാണ് കുഴപ്പമെന്ന് ഇന്ദ്രന്‍സും സൂചിപ്പിച്ചു. പിന്നാലെ തനിക്ക് ഇഷ്ടം തോന്നിയവരെ കുറിച്ച് നടന്‍ സംസാരിച്ച് തുടങ്ങി. ‘ഒരാളോടല്ല, ഒരുപാട് പേരോട് ഇഷ്ടം തോന്നിയിട്ടുണ്ട്. കാണാന്‍ കൊള്ളാവുന്ന എല്ലാവരോടും അതുപോലെ തോന്നിയെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. നമുക്ക് ഇഷ്ടമുണ്ടെന്നുള്ളത് അവര്‍ക്ക് അറിയാന്‍ പറ്റില്ലല്ലോ എന്ന് നടന്‍ ചോദിക്കുന്നു.

പണ്ടൊക്കെ ഉണങ്ങി ചുളുങ്ങി ഇരിക്കുയായിരുന്നു. കല്യാണം ആലോചിച്ചാല്‍ ഒരു പെണ്ണിനെയും കിട്ടില്ല. കണ്ണാടിയില്‍ നോക്കുമ്പോള്‍ നീ ഇതെന്താടാ എന്ന് നമുക്ക് തന്നെ തോന്നുന്ന കാലത്ത് കാണാന്‍ ഭംഗിയുള്ളവരോടൊക്കെ ഇഷ്ടം തോന്നിയിരുന്നു. പ്രണയിക്കാന്‍ വേണ്ടി ജിമ്മില്‍ പോയി ഇന്ദ്രന്‍സ് ശരീര സൗന്ദര്യം കൂട്ടാന്‍ ശ്രമിച്ച കഥയെ കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു.

‘അന്ന് നസീര്‍ സാറിനെയൊക്കെ കണ്ടിട്ടാണ് താന്‍ ജിമ്മില്‍ പോയെതന്നാണ്’, ഇന്ദ്രന്‍സ് പറയുന്നത്. അന്ന് തന്നെക്കാളും ഭാരമുള്ള സാധനങ്ങളൊക്കെ എടുത്ത് സിക്‌സ്പാക്ക് ഒക്കെ വരുത്താന്‍ നോക്കി. അങ്ങനെ ചെയ്ത് ശരീരം മാറിയിരുന്നെങ്കില്‍ പിന്നീട് എനിക്ക് സിനിമ പോലും ഉണ്ടാവുമായിരുന്നില്ല. അക്കാലത്ത് കടല വെള്ളത്തിലിട്ട് കുതിര്‍ത്തതും പയറ് മുളപ്പിച്ചതുമൊക്കെ ഞാന്‍ തിന്നേണ്ടി വന്നെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെന്നും നടന്‍ പറയുന്നു.

ജിമ്മില്‍ വന്നിരുന്ന അനിയനെ ഒക്കെ ഗുസ്തിയ്ക്ക് ഇറക്കി. എന്റെയൊരു ടീച്ചറിന്റെ മകനും കൂടെയുണ്ട്. അവനും കൈയ്യില്‍ മസിലൊക്കെ വന്ന് തുടങ്ങി. പക്ഷേ എന്നെ കൊണ്ട് റിലാക്‌സായിട്ടുള്ള വ്യായാമങ്ങളാണ് ആശാന്‍ ചെയ്യിപ്പിച്ചത്. വെളുപ്പിനെ വന്ന് സ്വന്തമായി എക്‌സസൈസ് ചെയ്തിട്ട് ആശാന്‍ പോവും. ശേഷം തീരാനാവുമ്പോഴാണ് വരുന്നത്.

അങ്ങനെയുള്ള ഒരു ദിവസത്തിലാണ് ഞാന്‍ അവിടെയുള്ളതൊക്കെ ഒന്ന് എടുത്ത് പൊക്കി നോക്കിയത്. പക്ഷേ ആശാന്‍ അന്ന് നേരത്തെ വന്ന് തന്നെ കണ്ടുവെന്നും താരം പറയുന്നു. പണ്ടൊക്കെ കഴുത്ത് കഴിഞ്ഞാല്‍ തനിക്ക് ഷോള്‍ഡര്‍ ഇല്ലാതെ ശരീരം മാത്രമായിരുന്നു. ഇപ്പോള്‍ അതിനൊക്കെ മാറ്റം വന്നു. ഷോള്‍ഡറൊക്കെ കുറച്ച് വിരിഞ്ഞ് വന്നുവെന്നും ശരീരത്തിന് വലിയ മാറ്റം വന്നതായിട്ടും ഇന്ദ്രന്‍സ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button