നടൻ ദിലീപ് കുമാർ അന്തരിച്ചു
മുംബയ്:ഇതിഹാസ നടൻ ദിലീപ് കുമാർ അന്തരിച്ചു ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 98 വയസ് പിന്നിട്ട ദിലീപ് കുമാർ രണ്ടാഴ്ച മുമ്പേ ആശുപത്രിയിലായിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ ദിവസം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു.
മുഹമ്മദ് യൂസുഫ് ഖാൻ എന്നാണ് ദിലീപ് കുമാറിൻ്റെ ശരിയായ പേര്. ഹോളിവുഡിൻ്റെ ഇതിഹാസ താരങ്ങളിൽ ഒരാളായാണ് ദിലീപ് കുമാറിനെ കണക്കാക്കുന്നത്. 1944ൽ ജ്വർ ഭട്ട എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ അദ്ദേഹം ദേവദാസ്, കോഹിനൂർ, മുകൾ ഇ ആസം, രാം ഔർ ശ്യാം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. 1998ൽ പുറത്തിറങ്ങിയ ക്വില എന്ന ചിത്രത്തിലാണ് ദിലീപ് കുമാർ അവസാനം അഭിനയിച്ചത്
ദി ഫ്സ്റ്റ് ഖാന്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാര്‍ ശ്രദ്ധേയനാവുന്നത്. ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടിയ നടനാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയിലേയും ലോക സിനിമയിലേയും മികച്ച നടന്‍മാരില്‍ ഒരാളാണ് ദിലീപ് കുമാര്‍.
1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭാട്ട എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 65ലധികം സിനിമകളില്‍ നായകനായി. ഏകദേശം അഞ്ച് പതിറ്റാണ്ടോളം വരുന്നതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. 1976ല്‍ അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയെടുത്തു. തുടര്‍ന്ന് 1981ലെ ക്രാന്തി എന്ന ചിത്രത്തില്‍ ഒരു ക്യാരക്റ്റര്‍ റോളിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്.
1991ല്‍ അദ്ദേഹത്തിന് രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു. പിന്നീട് 1994ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചു. 2015ലാണ് അദ്ദേഹത്തിന് പദ്മവിഭൂഷന്‍ ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ ഇന്ത്യന്‍ അഭിനേതാവ് എന്ന ഗിന്നസ് റെക്കോഡും അദ്ദേഹത്തിന്റേതാണ്.