നിര്‍മ്മാതാവിന്റെ ഭാര്യയുമായുള്ള നടന്‍ ബാലയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നു,വിശദീകരണവുമായി ബാല
കൊച്ചി: മലയാളത്തിലെ പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുമായുള്ള ഫോണ്‍ കോള്‍ ചോര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി നടന്‍ ബാല രംഗത്ത്. സെല്‍ഫി വിഡിയോയിലൂടെയാണ് താരം രംഗത്തെത്തിയത്. ഒരു വര്‍ഷം മുന്‍പു നടന്ന ഈ സംഭാഷണം എങ്ങനെയാണ് ഇപ്പോള്‍ പുറത്തു വന്നതെന്ന് അറിയില്ല.
തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം.ഇപ്പോള്‍ ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്പ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് മനസിലാകുന്നില്ലെന്ന് ബാല വ്യക്തമാക്കി.
എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാമെന്നും താരം പറയുന്നു. എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. തന്റെ സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും ബാല വ്യക്തമാക്കുന്നു.