CrimeFeaturedHome-bannerKeralaNews

അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം, യുവതി അറസ്റ്റിൽ

ഇടുക്കി:അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേ്ക്ക് യുവതി ആസിഡ് ഒഴിച്ചത്. ഇടുക്കി മന്നാങ്കണ്ടം സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 16 നായിരുന്നു സംഭവം. 35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുൺകുമാറും ഫേസ്ബുക്ക് വഴിയുള്ള പരിചയം സ്ഥാപിക്കുന്നത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുൺ കുമാർ ബന്ധത്തിൽ നിന്ന് പിന്മാറാൻ സന്നദ്ധത കാണിച്ചു. എന്നാൽ ഷീബ ഇതിന് സമ്മതിച്ചില്ല. പിന്മാറണമെങ്കിൽ 214000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനൊടുവിൽ 14000 രൂപ നൽകാമെന്ന് അരുൺ കുമാർ സമ്മതിച്ചു.

ഇത് സംസാരിക്കാനായാണ് ഇരുവരും അടിമാലി സെന്റ് ആന്റണി ചർച്ചിന് സമീപം എത്തിയത്. ഇതിനിടയിലാണ് കയ്യിലിരുന്ന ആസിഡ് ഷീബ അരുൺ കുമാറിന്റെ മുഖത്തേക്ക് ഒഴിച്ചത്. റബ്ബർ പാലിൽ ഉപയോഗിക്കുന്ന ഹോമിക് ആസിഡ് കൊണ്ടാണ് ആക്രമണം. യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഷീബയെ പൊലീസ് കസ്റ്റെഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button