KeralaNews

മുഖമില്ലാത്തവര്‍ക്കെതിരെ നടപടിക്കില്ല; ജനം മറുപടി നല്‍കുമെന്ന് അച്ചു ഉമ്മന്‍

കോട്ടയം:തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെ. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ലെന്നും അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണമെന്നും അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. നുണ പ്രചാരണത്തിന് ജനം മറുപടി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനിച്ചതാണെന്നും മറ്റാരെങ്കിലും ചെയ്തത് എല്‍ഡിഎഫിന്റെ ചുമലില്‍ വയ്ക്കേണ്ടെന്നും സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് മന്ത്രി വി.എന്‍ വാസവന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പത്ര പുത്രനല്ലാത്തതിനാല്‍ അർഹതയില്ലാത്ത കാര്യങ്ങൾക്ക് മറുപടി പറയില്ലെന്നും പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ പ്രസംഹം വികസനവുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് പ്രസംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സിപിഎം സൈബർ ഗുണ്ടകൾ ആക്രമിക്കുന്നത് അപലപനീയമാണെന്ന് രമേശ് ചെന്നിത്തല.പാർട്ടി നേതൃത്വം ഇടപെട്ട് ഇത് അവസാനിപ്പിക്കണം.ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സിപിഎം തേജോവധം ചെയ്തു.

പൊതു സമൂഹം ഇതിനെ പറ്റി വിലയിരുത്തണം. ഉമ്മൻചാണ്ടിയുടെ പേരും  സ്ഥാനവും ഉപയോഗിച്ച് അച്ചു ഉമ്മൻ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല.സൈബർ സഖാക്കളോട് ഇതിൽ നിന്നും പിന്തിരിയാൻ ആവശ്യപ്പെടണം. .പുതുപ്പള്ളിയിൽ ഇതൊന്നും വിലപ്പോവില്ല.ചാണ്ടി ഉമ്മൻ ചരിത്ര ഭൂരിപക്ഷം നേടും.പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് 
ആറാം തീയതിക്ക് ശേഷം പ്രതികരിക്കും.ആ നിലപാടിൽ മാറ്റമില്ല.കെ.സി വേണുഗോപാൽ പറഞ്ഞത് അദ്ദേഹത്തിന്‍റെ   അഭിപ്രായമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം സെലക്ടീവ് നീതി പാടില്ലെന്ന് ജയ്ക്ക് സി തോമസ് പറഞ്ഞു.ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളയാൻ തയ്യാറാകണം.ചിലത് നല്ലത് ചിലത് മോശവും എന്ന രീതി പാടില്ല.മുഖ്യമന്ത്രിയുടെയും മുൻമുഖ്യമന്ത്രിയുടെയും കുടുംബത്തിനെതിരായ ആക്ഷേപങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button