KeralaNewsRECENT POSTS
തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് അഞ്ചു യുവാക്കള്‍ക്ക് പരിക്ക്
തിരുവന്തപുരം: തിരുവനന്തപുരത്ത് ബൈക്കുമായുള്ള മത്സരയോട്ടത്തിനിടെ കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് അഞ്ച് യുവാക്കള്‍ക്ക് പരുക്കേറ്റു. കവടിയാര്‍ വെള്ളയമ്പലം റോഡിലാണ് സംഭവം.
മന്‍മോഹന്‍ ബംഗ്ലാവിന് മുന്നില്‍ ഇന്നലെ രാത്രി 9.30-ഓടെയായിരുന്നു അപകടം നടന്നത്. കവടിയാര്‍ ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന അഭിദേവ്, അമോദ്, രോഹിത്, ശബരി എന്നീ യുവാക്കള്‍ക്കും ബൈക്കോടിച്ച നാസി മുഹമ്മദിനും പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ അമോദിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും തിരുവനന്തപുരം സ്വദേശികളായ വിദ്യാര്‍ത്ഥികളാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News