Home-bannerKeralaNewsRECENT POSTSTop Stories
കോട്ടയത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; അപകടം ഇന്ന് പുലര്‍ച്ചെ
കോട്ടയം: കോട്ടയത്ത് കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 1.15ന് എം.സി റോഡില്‍ തുരുത്തി മിഷന്‍ പള്ളിക്കു സമീപമായിരിന്നു അപകടം. കുറിച്ചി തെങ്ങനാടിയില്‍ അശോകന്റെ മകന്‍ ആദിനാഥാണ്(23) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിയുടെ അമ്മ പ്രമീളയെ (40) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തകഴിയിലെ ഒരു മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു സംഘമാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കര്‍ ലോറിയെ കാര്‍ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയെത്തുടര്‍ന്നു നിയന്ത്രണം വിട്ട ടാങ്കര്‍ ലോറിക്കും മറ്റു വാഹനങ്ങള്‍ക്കും ഇടയില്‍പ്പെട്ട് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News