മലപ്പുറം: മലപ്പുറം വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം. ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവില്‍ നിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ലോറി ആകെ തകര്‍ന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണ് വട്ടപ്പാറ വളവ്. അപകടമുന്നറിയിപ്പുകളും സൂചന ബോര്‍ഡുകളുണ്ടെങ്കിലും അപകടം തുടര്‍കഥയാവുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News