എന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ, എന്നെ മൂത്തമകൾ എന്ന് വിളിക്കുന്നയാൾ ; ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്ന് അഭിരാമി
കൊച്ചി:അഭിരാമി സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ അധികം സജീവയായിട്ടുള്ള ഒരാളാണ്. അമൃതയെ പോലെ തന്നെ അഭിരാമിയും പാട്ടുകാരി തന്നെയാണ്. ചേച്ചിയും അനിയത്തിയും ചേർന്ന് ഒരുമിച്ച് തുടങ്ങിയ അമൃതം ഗമായ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് 2014-ൽ തുടങ്ങിയിരുന്നു. ഇത് കൂടാതെ ആമിൻഡോ എന്ന പേരിൽ മറ്റൊരു ഓൺലൈൻ എത്നിക് ബ്രാൻഡും അഭിരാമി നടത്തുന്നുണ്ട്. കപ്പ ടിവിയിലെ ഡിയർ കപ്പ എന്ന മ്യൂസിക് ഷോയുടെ അവതാരക ആയിരുന്നു അഭിരാമി.
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ബിഗ് ബോസ്. രണ്ട് സീസണുകൾ ഇതിനോടകം കഴിഞ്ഞ ബിഗ് ബോസ് സീസൺ 2 പക്ഷേ അവസാനിപ്പിച്ചത് കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു. അതെ സീസണിൽ 49മത്തെ ദിവസം വീട്ടിൽ എന്റർ ആയ രണ്ട് പേരായിരുന്നു അമൃതയും അഭിരാമി.ഇപ്പോഴിതാ സംഗീത സംവിധായകൻ ഗോപി സുന്ദറിന് ജൻമദിനാശംസകൾ നേർന്ന് അഭിരാമി സുരേഷ്.
‘ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർകോസ്റ്റർ ജീവിത യാത്രയിൽ, ഞാൻ ഒരു സഹോദരനെ കണ്ടെത്തി…മാന്ത്രിക സംഗീതം നൽകുന്നയാൾ, എന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ, എന്നെ മൂത്തമകൾ എന്ന് വിളിക്കുന്നയാൾ… ജന്മദിനാശംസകൾ സഹോദരാ… നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ…നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു…’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ അഭിരാമി എഴുതുന്നു…ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പമുള്ള ഒരു ചിത്രവും അഭിരാമി പോസ്റ്റ് ചെയ്തു. നേരത്തെ അമൃതയും ഗോപി സുന്ദറിന് ആശംസകള്‍ നേർന്ന് കുറിപ്പും ചിത്രവും പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയത് ഗോപി സുന്ദർ പുതിയതായി പങ്കുവെച്ച ഒരു പോസ്റ്റാണ്. അദ്ദേഹം അമൃത സുരേഷിനെ ചേർത്ത് നിർത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…