ലക്നൗ: ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി പാര്‍ട്ടി എം.പിക്കു നേരെ ആക്രമണം. സഞ്ജയ് സിംഗിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ മേല്‍ മഷിയൊഴിച്ചത്. മഷിയൊഴിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍.
അതേസമയം, സവര്‍ണ സമാജ് എന്ന സംഘടനയില്‍പ്പെട്ടവരാണ് എംപിക്കെതിരെ ആക്രമണം നടത്തിയതെന്നും സൂചനകളുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News