ചെന്നൈ: ചെന്നൈയിലെ സലൂണുകളില്‍ മുടിവെട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. മുടി വെട്ടുവാന്‍ വരുന്നവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ ശേഖരിക്കും. അതിനു ശേഷം മാത്രമേ സര്‍വീസ് ചെയ്തു നല്‍കുകയുള്ളു.
ഞായറാഴ്ച ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു പ്രവര്‍ത്തിക്കണം എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കൊവിഡ് ഏറ്റവും മോശകരമായി ബാധിച്ചിരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. 23,495 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News