FeaturedKeralaNews

പിണറായി വിജയന്റെ സ്വീകാര്യത വ്യക്തിപരമല്ല,ഒരാള്‍ പറയുന്നത് കേള്‍ക്കുന്ന ആള്‍ക്കൂട്ടമല്ല സി.പി.എം, തുറന്നുപറഞ്ഞ് എ.വിജയരാഘവന്‍

തിരുവനന്തപുരം:ഒരാള്‍ പറയുന്നത് കേള്‍ക്കുന്ന ആള്‍ക്കൂട്ടമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും മുഖ്യമന്ത്രി പിണറായി വിജയനെ തീരുമാനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന വ്യക്തിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും എ വിജയരാഘവന് അഭിപ്രായപ്പെട്ടു. പാര്‍ട്ടി ഒരു കൂട്ടായ്മയാണ്. കൂട്ടായെടുത്ത തീരുമാനങ്ങളുടെ നടത്തിപ്പില്‍ മുന്നില്‍ നില്‍ക്കുന്നത് നേതാക്കളായിരിക്കും.എന്നാല്‍ അവരുടെ വ്യക്തിപരമായ തീരുമാനമല്ല നടപ്പാക്കുന്നതെന്നും എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനവധി വിഷയങ്ങളില്‍ മുന്‍കൈ എടുത്തായിരിക്കും പ്രവര്‍ത്തിക്കുക. അത് പാര്‍ട്ടിക്ക് ഗുണകരമാണ്. സമൂഹത്തില്‍ പിണറായി വിജയന് കിട്ടുന്ന സ്വീകാര്യത വ്യക്തിപരമല്ല. അങ്ങനെ അദ്ദേഹം അവകാശപ്പെടുകയുമില്ല. മറ്റൊരു തരത്തില്‍ അതിനെ വ്യാഖ്യാനിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രി പരിണറായി വിജയന്‍ പാര്‍ട്ടിയെ അവഗണിച്ച് സ്വയം തീരുമാനമെടുക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനം വന്നതിനു പിന്നാലെയാണ് എ വിജയരാഘവന്റെ പ്രതികരണം. പിണറായിക്കു കീഴില്‍ സിപിഐഎം പാര്‍ട്ടി അപ്രസക്തമായെന്ന് എകെ ആന്റണിയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞിരുന്നു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ എല്ലാക്കാലത്തും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് സിപിഐഎം ആണെന്നും എന്നാല്‍ പിണറായി വിജയന് കീഴില്‍ ഇങ്ങനെയല്ല നടക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

‘ പിണറായി വിജയന് കീഴില്‍ പാര്‍ട്ടി അപ്രസക്തമായി പാര്‍ട്ടിക്ക് പിണറായി വിജയനോട് ഫിയര്‍ കോപ്ലംക്സ് ആണ്. താനാണു ക്യാപ്റ്റന്‍ എന്നു പറഞ്ഞ് വ്യക്തിപൂജ നടത്തുന്ന പിണറായിയുടെ പ്രചാരണം നോക്കൂ. ഇത് കമ്മ്യൂണിസ്റ്റ് രീതിയാണോ,’? കെസി വേണുഗോപാല്‍ ചോദിച്ചു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയായ സിപിഐഎം കോര്‍പ്പറേറ്റുകളുമായി കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോവുകയാണെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരും ഇതുവരെ കേള്‍ക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേള്‍ക്കേണ്ടി വന്നത്. വിവാദങ്ങളുടെയെല്ലാം അടിസ്ഥാനം കോര്‍പ്പറേറ്റ് ഇടപാടുകളാണ്. അടുത്ത അഞ്ച് വര്‍ഷം കൂടി കിട്ടിയാല്‍ ബാക്കിയുള്ള കമ്മ്യൂണിസ്റ്റ് അംശവും ആശയവും കൂടി ചോര്‍ന്നു പോവുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button