തൃശൂർ∙ വേലൂരിൽ സ്കൂൾ ബസ്സിടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. ഇന്നു വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വേലൂർ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്കു സമീപം പണിക്ക വീട്ടിൽ രാജന്റെ മകൾ ദിയ(8)യാണു മരിച്ചത്. തലക്കോട്ടുകര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
സ്കൂളില്‍ നിന്നും കുട്ടി വന്നിറങ്ങിയ അതേ ബസാണ് ഇടിച്ചുവീഴ്ത്തിയത്.വീടിനു മുന്നില്‍ ബസിറങ്ങശേഷം റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.കുട്ടി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധിയ്ക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.അപകടമുണ്ടായ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News