KeralaNewsRECENT POSTS
നിരന്തരം തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെന്ന സഹതാപ തരംഗം ഷാനിമോള്‍ ഉസ്മാന് തുണയായെന്ന് എ.എം ആരിഫ് എം.പി
അരൂര്‍: ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാനെ പരിഹസിച്ച് എ.എം ആരിഫ് എം.പി. നിരന്തരം തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു സഹതാപ തരംഗം വോട്ട് ആയി മാറിയെന്ന് എഎം ആരിഫ് പറഞ്ഞു.
മണ്ഡലത്തില്‍ ബിജെപി വോട്ട് മറിച്ചുവെന്നും ആരിഫ് ആരോപിച്ചു. എസ്എന്‍ഡിപി നിഷ്പക്ഷ നിലപാടാണ് ഇത്തവണ സ്വീകരിച്ചത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി എല്‍ഡിഎഫിന് പരസ്യം പിന്തുണ നല്‍കിയിരുന്നുവെന്നും ആരിഫ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് എഎം ആരിഫ് ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിച്ച് വിജയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റിലും യുഡിഎഫ് വിജയിച്ചപ്പോള്‍ അന്ന് എല്‍ഡിഎഫിനെ പിന്തുണച്ചത് ആലപ്പുഴ മണ്ഡലം മാത്രമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News