KeralaNews

ആലപ്പുഴയിൽ ലോറിയിടിച്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം,ലോറി നിർത്താതെ പോയി

ആലപ്പുഴ: തോട്ടപ്പള്ളിയിൽ ലോറിയിടിച്ച് ദേശീയപാതാ നിർമ്മാണ തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ വിശാൽ, ദീപക് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് രക്ഷപ്പെട്ടു. നടന്നുപോകവെ യുവാക്കളെ ലോറിയിടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ ലോറി നിർത്താതെ പോയി. ദേശീയപാതയിൽ തോട്ടപ്പള്ളി കൊട്ടാരവളവിലാണ് സംഭവം.

റിയാദിനടുത്തുള്ള യാദിൽനിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിന് സമീപം കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. കൂടെ ഇണ്ടായിരുന്നു മറ്റൊരു മലയാളി യുവാവിനും പരിക്കേറ്റിട്ടുണ്ട്.

കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി വലിയ വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകൻ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന നാട്ടുകാരൻ നാസിം പെരുവയലിനെ പരിക്കുകളോടെ ഹുത്ത ബനീ തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഹുത്ത ബനീ തമീമിന് അടുത്തുള്ള ഹരീഖ് പട്ടണത്തിൽ നിന്ന് റിയാദിലെ അൽഹൈയിറിലേക്ക് രണ്ട് പേരും കൂടി വരുമ്പോൾ ആണ് അപകടം സംഭവിച്ചത്. ഹരീഖിൽനിന്ന് 55 കിലോമീറ്റർ പിന്നിട്ട് വിജനമായ സ്ഥലത്ത് വെച്ചാണ് കാർ മറിഞ്ഞത്. മരിച്ച റിയാസ് അവിവാഹിതനാണ്.

മുഹമ്മദ് റാശിദ്. ജിഷാർ, റജീന എന്നിവർ സഹോദരങ്ങളാണ്. പിതാവ് മുഹമ്മദ് കുഞ്ഞി ഒരുപാട് കാലം റിയാദിൽ ആയിരുന്നു. മുഹമ്മദ് റാശിദ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സജീവ പ്രവർത്തകനാണ്.

മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ ഹുത്ത ബനീ തമീം കെഎംസിസി പ്രവർത്തകരും റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും ഒഐസിസി പ്രവർത്തകൻ നാസർ ലെയ്സും രംഗത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button