അനകപ്പള്ളി: ആന്ധ്ര പ്രദേശിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പ്രതിഷേധമുയർത്തി മൃഗ സംരക്ഷണ സംഘടനകൾ. അനകപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് നർത്തകൻ പരസ്യമായി കോഴിയെ കടിച്ചു കൊന്നത്. സംഭവത്തിൽ നർത്തകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടിക്കിടെ കോഴിയുടെ കടിച്ച് കൊല്ലുന്നതായ ദൃശ്യം വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
സംഘമായുള്ള നർത്തകരുടെ നടുവിൽ നിന്ന ആളുടെയായിരുന്നു വിചിത്ര നടപടി. ഇതിന് പിന്നാലെ ചത്ത കോഴിയുമായി സ്റ്റേജിന് മുന്നിലേക്ക് വന്നും നൃത്തമുണ്ടായിരുന്നു. കോഴിയുടെ ചോര വായിലെടുത്ത ശേഷം പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. കുട്ടികൾ അടക്കമുള്ള കാണികൾക്ക് മുന്നിലാണ് അതിദാരുണമായ സംഭവം നടന്നത്. മൃഗങ്ങൾക്കെതിരായ അതിക്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News