തൃശൂർ: കാണാതായ പെൺകുട്ടിയുടേയും യുവാവിന്റേയും മൃതദേഹം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ മുരിങ്ങൂരിലാണ് സംഭവമുണ്ടായത്. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോ (22) എന്നിവരുടെ മരിച്ചത്.
ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ലിയോയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ രണ്ട് ദിവസം മുൻപ് വെള്ളിക്കുളങ്ങര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൊരട്ടി പൊലീസ് മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News