തിരുവനന്തപുരം : വെഞ്ഞാറമ്മൂട് ഇരട്ടക്കൊല കേസില്‍ തല്ക്കാലം സി.ബി.ഐ അന്വേഷണം വേണ്ടെന്നും കേരള പോലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് സി.ബി.ഐയെക്കാള്‍ മികവ് കേരള പൊലീസിനുണ്ട്. ഗൂഡാലോചന നടത്തിയവരേയും പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പൊലീസിന് കഴിയുമെന്നും കോടിയേരി പറഞ്ഞു.
പ്രതികളെ പരസ്യമായി സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും കോടിയേരി ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News