വാഷിംഗ്ടണ്‍ ഡിസി: ആശങ്ക വര്‍ധിപ്പിച്ച് ആഗോള തലത്തില്‍ കൊവിഡ് കണക്കുകള്‍ ഉയരുന്നു. 2,46,11,989 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 8,35,309 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി. അതേസമയം, 1.7 കോടി പേര്‍ രോഗമുക്തരായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 60,46,634 ആയി. ആകെ കൊവിഡ് മരണങ്ങള്‍ അമേരിക്കയില്‍ 1,84,796 ആയിട്ടുണ്ട്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. അതേസമയം, പ്രതിദിന രോഗികളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News