33.4 C
Kottayam
Monday, May 6, 2024

പി.വി.സിന്ധുവിന് ലോക ബാഡ്മിന്റൺ കിരീടം

Must read

ബേസല്‍:ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം നേടി രാജ്യയത്തിന്റെ യശസുയർത്തി പി.വി.സിന്ധു. ലോോക ബാഡ്മിന്റൻ ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയെ തോൽപ്പിച്ച് പി വി സിന്ധുവിന് കന്നി കിരീടം. മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായി തോല്‍പിച്ചു. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കീരിടം നേടാനായത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍  ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ക്കുകയും ചെയ്തു സിന്ധു.

ആദ്യ രണ്ട് ഗെയിമുകളും കയ്യടക്കി ആധികാരിക ജയത്തോടെയാണ് സിന്ധു ബേസലില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയത്. സ്‌കോര്‍: 21-7, 21-7. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week