തിരുവനന്തപുരം: ഈ അധ്യായന വർഷത്തിൽ സംസ്ഥാനത്തെ സ്കൂൾ സിലബസ് വെട്ടിചുരുക്കേണ്ടെന്ന് തീരുമാനം. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് സുപ്രധാന തീരുമാനമെടുത്തത്.
നിലവിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ തൽകാലം ഇതേ രീതിയിൽ തുടരും. ഇതുവരെയുള്ള ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാനത്തിൽ ഗുണവും ദേഷവും വിലയിരുത്താനും സ്കൂൾ തുറക്കുമ്പോൾ പഠനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു.
എസ്ഇആർടി ഡയറക്ടറുടെ നേതൃത്വത്തിലാണ് സമിതി. സ്കൂൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രതീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാനത്തും തീരുമാനം എടുക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News