വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് മരണം ക്രമാധീതമായി ഉയരുന്നു. കൊവിഡെന്ന മഹാമാരിയില്‍പ്പെട്ട് ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 7,45,918 പേരാണ് വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,05,21,644 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 1,34,41,743 പേര്‍ക്ക് മാത്രമാണ് ലോകത്താകമാനം കൊവിഡില്‍ നിന്ന് മുക്തി നേടാനായത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ രോഗബാധയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
മേല്‍പറഞ്ഞതുള്‍പ്പെടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനിപറയും വിധമാണ്. അമേരിക്ക- 53,05,957, ബ്രസീല്‍-31,12,393, ഇന്ത്യ-23,28,405, റഷ്യ-8,97,599, ദക്ഷിണാഫ്രിക്ക-5,66,109, മെക്‌സിക്കോ-4,92,522, പെറു-4,89,680, കൊളംബിയ-4,10,453, ചിലി-3,76,616, സ്‌പെയിന്‍-3,73,692.
ഈ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-167,749, ബ്രസീല്‍-103,099, ഇന്ത്യ-46,188, റഷ്യ-15,131, ദക്ഷിണാഫ്രിക്ക-10,751, മെക്‌സിക്കോ-53,929, പെറു-21,501, കൊളംബിയ-13,475, ചിലി-10,178, സ്‌പെയിന്‍-28,581. ഇറാനിലും ബ്രിട്ടനിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. ഇറാനില്‍ 3,31,189 പേര്‍ക്കും ബ്രിട്ടനില്‍ 3,12,789 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതിനു പുറമേ മറ്റ് എട്ടു രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. സൗദി അറേബ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അര്‍ജന്റീന, ഇറ്റലി, തുര്‍ക്കി, ജര്‍മനി, ഫ്രാന്‍സ് എന്നിവയാണ് ഇവ.
ആറ് രാജ്യങ്ങളില്‍ വൈറസ് ബാധിതര്‍ ഒരു ലക്ഷത്തിനും മുകളിലാണ്. ഇറാക്ക്, ഫിലിപ്പീന്‍സ്, ഇന്തോനീഷ്യ, കാനഡ, ഖത്തര്‍, കസാക്കിസ്ഥാന്‍ എന്നിവയാണ് അവ.