31.1 C
Kottayam
Saturday, November 23, 2024

കരിപ്പൂർ വിമാനാപകടം : ദുരന്തത്തിനു പിന്നിൽ രാഷ്ട്രീയക്കാരുടെ ആനാവശ്യമായ വാശി… സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

Must read

കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാനിടയായത് രാഷ്ട്രീയക്കാരുടെ ആനാവശ്യമായ വാശിമൂലം… ഇതിലേക്ക് നയിച്ച ചിലസാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറലാകുന്നു

കരിപ്പൂരിലുണ്ടായ വിമാന അപകടത്തെ കുറിച്ചും അതിലേയ്ക്ക് നയിക്കാനുണ്ടായ കാരണങ്ങളെ കുറിച്ചും ഉള്ള സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാനിടയായത് രാഷ്ട്രീയക്കാരുടെ ആനാവശ്യമായ വാശിമൂലമാണെന്നും,ഇതിലേക്ക് നയിച്ച ചിലസാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുമാണ് അദ്ദേഹം രംഗത്ത് എത്തിയത്. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഗതികെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് കരിപ്പൂര്‍ ദുരന്തത്തിന് കാരണമായതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:

”പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കഴിഞ്ഞ ദിവസം കരിപ്പൂരില്‍ ഉണ്ടായ വിമാന ദുരന്തത്തിന്റെ മറുവശം ഞാന്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങള്‍ ചുവടെ ചേ4ക്കുന്നു. ഈ വിഷയത്തില്‍ Directorate General of Civil Aviation (DGCA) , Airport Authority of India (AAI) യുടെയും ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നതാണ് സത്യം. ചില രാഷ്ട്രീയക്കാര്‍ മുമ്പ് കാണിച്ച വാശിയാണ് പ്രധാന കാരണം.

2015 ല്‍ താല്‍ക്കാലികമായി വികസനത്തിനായ് വലിയ വിമാനങ്ങള്‍ ഇറക്കാതെ അടച്ചതാണല്ലോ. 485 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താലേ , വലിയ വിമാനങ്ങള്‍ ഇനി ഇറക്കൂ എന്ന് അധികാരികള്‍ തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്കര്‍ ഏറ്റെടുക്കാതെ 2018 ല്‍ വലിയ വിമാനം ഇറക്കേണ്ടി വന്നു.

റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം എന്നുമായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. സ്ഥലപരിമിതി, ടേബിള്‍ ടോപ്പ്, കാലാവസ്ഥ, റണ്‍വേയുടെയും റിസയുടെയും വലുപ്പക്കുറവ് തുടങ്ങിയവയായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. 485 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്നും ഡി.ജി.സി.എയും എയര്‍പോര്‍ട്ട് അഥോറിറ്റിയും നിലപാട് സ്വീകരിച്ചു.

എന്നാല്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ യോഗ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയക്കാരും മറ്റുള്ളവരും സമരം ചെയ്തു. സര്‍ക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയര്‍പോര്‍ട്ട് അഥോറിറ്റിയെയും സമീപിച്ചു. നിര്‍ബന്ധിച്ചു.

രാഷ്ട്രീയക്കാരുടെ പരാതിയും, പ്രക്ഷോഭങ്ങളും ശക്തമായപ്പോള്‍ ഒടുവില്‍ ഗതികേട് കൊണ്ട് 2018 ല്‍ അനുമതി നല്‍കി. അത് ഇപ്പോള്‍ ഇങ്ങനേയും ആയ്. വലിയ വിമാനങ്ങളുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് 2019 ല്‍ Directorate General of Civil Aviation അവരുടെ റിപ്പോ4ട്ട് പ്രകാരം കരിപ്പൂരിന് ഈ വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് (Show cause notice) നല്കുകയും ചെയ്തിരുന്നു. (DGCA Adult Report 2019)

ഒരു സീനിയര്‍ പൈലറ്റ് കരിപ്പൂരിലെ വിമാന ലാന്‍ഡിങ്ങിനെ കുറിച്ച് സ്വന്തം അനുഭവം പറഞ്ഞത്..’ഇവിടുത്തെ വിമാന ലാന്‍ഡിങ് വളരെ വെല്ലുവിളി നിറഞ്ഞതാണ്, കൂടാതെ ലൈറ്റിങ് സിസ്റ്റവും വളരെ അബദ്ധമാണ് എന്നാണ്. 2017 ആഗസ്റ്റില്‍ ഒരു സ്പൈസ് ജെറ്റ് വിമാനം സ്‌കിഡ് ആയതും കൂട്ടി വായിക്കണം.. അന്ന് 68 യാത്രക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.

(വാല്‍കഷ്ണം…ഒരു പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര്‍ അനാവശ്യമായ് ഓരോ സമരങ്ങള്‍ ഉണ്ടാക്കുമ്‌ബോള്‍ ഇനിയെങ്കിലും ഉദ്യോഗസ്ഥ9മാരുടെ ബുദ്ധിമുട്ടുകളും, സാങ്കേതികമായ വിഷയങ്ങളും കുറച്ചെങ്കിലും പഠിച്ച് മാത്രം എല്ലാത്തിലും ഇടപെടുക. ഇനിയെങ്കിലും 484 ഏക്ക4 ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂരില്‍ വലിയ വിമാനങ്ങള് ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുവാന്‍ എല്ലാവരും സഹകരിക്കുക.

ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണേ..)

(പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇടതുസർക്കാറിന്റെ ഐശ്വര്യം എൻഡിഎ ; ബി.ജെ.പിയ്ക്ക് പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ്. ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎ എന്നും കരുതുന്നു....

അമ്മയുമായി അവിഹിത ബന്ധം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

ആഗ്ര: അമ്മയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പാൽക്കാരനെ 17കാരൻ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാവൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.  സംഭവത്തിൽ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യമുന എക്‌സ്പ്രസ് വേയിലാണ് പാൽക്കാരൻ പങ്കജ് (25)...

പ്രിയങ്കരിയായി പ്രിയങ്ക! വയനാട്ടിൽ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക്

തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്പോള്‍ 157472 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ...

പെർത്തിൽ ഓസ്ട്രേലിയയെ എറിഞ്ഞിട്ടു ലീഡ് എടുത്ത് ഇന്ത്യ , ബുമ്രക്ക് 5 വിക്കറ്റ്; മിച്ചൽ സ്റ്റാർക്ക് ടോപ് സ്കോറർ

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരിലൂടെ തിരിച്ചടിച്ച് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 104 റണ്‍സില്‍...

മഹാരാഷ്ട്രയിൽ വമ്പൻ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് ; ജാർഖണ്ഡിലും മുന്നേറ്റം

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.