29.5 C
Kottayam
Tuesday, May 7, 2024

പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്ക് കൊവിഡ്; അഞ്ചു പോലീസുകാര്‍ നിരീക്ഷണത്തില്‍

Must read

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം ലോറി അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ചയാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന അഞ്ച് പോലീസുകാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഞായറാഴ്ച 11 പോലീസുകാര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week