തൊടുപുഴ: ഇടുക്കിയില്‍ വീടുകള്‍ കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പീരുമേട് പട്ടുമലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പാസ്റ്റര്‍ക്ക് എതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാസ്റ്റര്‍ അറുപതിലധികം വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയിരുന്നു. കണ്ടെയ്ന്മെന്റ് സോണുകളിലെ വീടുകളില്‍ ഉള്‍പ്പെടെയാണ് പ്രാര്‍ത്ഥന നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു പ്രാര്‍ത്ഥന നടത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പാസ്റ്ററുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News