ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 768 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 15,31,669 ആയി. മരണ സംഖ്യ 34,193 ആയി ഉയര്‍ന്നു. നിലവില്‍ 5,09,447 പേര്‍ ചികിത്സയിലുണ്ട്. 9,88,029 പേര്‍ രോഗമുക്തരായി. 64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം, മധ്യപ്രദേശില്‍ ഒരു മന്ത്രിക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജലവിഭവ മന്ത്രി തുള്‍സി സില്‍വാത്തിനാണ് രോഗം ബാധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തനിക്ക് രോഗം ബാധിച്ച വിവരം ട്വിറ്ററില്‍ കൂടിയാണ് മന്ത്രി അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ചികിത്സയിലാണ്.