28.7 C
Kottayam
Saturday, September 28, 2024

സംസ്ഥാനത്ത് പരക്കെ കനത്ത മഴ,കോട്ടയത്ത് റെയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണു,കൊച്ചിയിലും വെള്ളക്കെട്ട്,നിരവധി വീടുകള്‍ വെള്ളത്തിനടിയില്‍

Must read

കോട്ടയം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്പെട്ടു. ഇന്നലെ വൈകിട്ട് മുതല്‍ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വ്യാപകമായും മഴ ലഭിച്ചു. കനത്ത മഴയില്‍ പലയിടത്തും റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ പലതിലും വെള്ളപ്പൊക്കമുണ്ടായി.

തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതല്‍ വടക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം, തമിനാട്, കര്‍ണാടക സംസ്ഥാങ്ങളില്‍ അടുത്ത 3-4 ദിവസങ്ങളില്‍ വ്യാപകമായി മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കോട്ടയം – ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം- തിരുവനന്തപുരം സഞ്ചാരദിശയില്‍ മണ്ണ് ഇടിഞ്ഞു വീണത്. കൊവിഡ് മൂലം തീവണ്ടി സര്‍വ്വീസുകള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി. പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന് തിരുവനന്തപുരം- എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശേരി വരെ മാത്രമേ ഓടുകയുള്ളൂ

കോട്ടയം നഗരസഭയിലെ 49-ാം വാര്‍ഡിലെ ചുങ്കം പഴയ സെമിനാരി മീനച്ചില്‍ റിവര്‍ റോഡ് കനത്ത മഴയെ തുടര്‍ന്ന് പകുതിയോളം ഇടിഞ്ഞു താണു. മീനച്ചിലാറിന്റെ തീരത്തിലൂടെയുള്ള റോഡാണിത്. 11കെവി വൈദ്യുതി ലൈന്‍ അടക്കം ഈ വഴി കടന്നു പോകുന്നുണ്ട്. റോഡിന് താഴെ താമസിക്കുന്ന 20 ഓളം വീട്ടുകാര്‍ ആശങ്കയിലാണ്.

ചുങ്കത്ത് തന്നെ വന്‍മരം കടപുഴകി വീണത്തോടെ ഗതാഗതവും തടസ്സപ്പെട്ടു. ചുങ്കം കവലയില്‍ പൊതുമരാമത്ത് വകുപ്പും നഗരസഭയും ചേര്‍ന്ന് വെട്ടിമാറ്റിയ മരത്തിനോട് ചേര്‍ന്ന് നിന്ന വന്‍മരമാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടു കൂടി നിലം പൊത്തിയത്. ആളപായമില്ല. പകല്‍ ഏതു സമയവും തിരക്കേറിയ ജംഗ്ഷനാണിത്. വൈക്കത്തിനടുത്ത് ചെമ്പില്‍ കനത്ത മഴയെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്.

എറണാകുളം ജില്ലയിലും മഴ ശക്തമായി തുടരുകയാണ്. കൊച്ചി നഗരത്തിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. എം ജി റോഡ്, ചിറ്റൂര്‍ റോഡ്, പി ആന്‍ഡ് ഡി കോളനി, കമ്മാട്ടിപ്പാടം എന്നിവടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

Popular this week