കാലിഫോർണിയ : ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കര തൊട്ടു. പിന്നാലെ അമേരിക്കയുടെ പടിഞ്ഞാറാൻ മേഖലകളിൽ വൻ പേമാരി. ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റ് കര തൊട്ടത്.
ചൊവ്വാഴ്ച മുതൽ വെളളിയാഴ്ച വരെ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് മേഖലയിൽ നൽകിയിട്ടുള്ളത്. പസഫിക് സമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ വലിയ രീതിയിലാണ് മേഘങ്ങൾ എത്തിയിട്ടുള്ളത്. ബോംബ് എന്ന് പേരുള്ള ചുഴലിക്കാറ്റാണ് കര തൊട്ടിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സ്വഭാവം മാറുന്ന ചുഴലിക്കാറ്റുകളുടെ ഗണമായി ബോംബ് ചുഴലിക്കാറ്റാണ് കര തൊട്ടിട്ടുള്ളതെന്നാണ് മുന്നറിയിപ്പ്.
പേമാരിയിൽ കൂടുതലായി ബാധിക്കുക സൗത്ത് പോർട്ട്‌ലാൻഡ്, ഓറിഗോൺ, സാൻസ്ഫ്രാൻസിസ്‌കോയുടെ വടക്കൻ മേഖല എന്നിവിടങ്ങളാണ് സാരമായി ബാധിക്കുക. മണിക്കൂറിൽ 121 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഒറിഗോൺ, സീറ്റിൽ തീര മേഖലകളിൽ വലിയ രീതിയിൽ തിരമാലകൾ ഉയരും. 20 വർഷത്തിന് ഇടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മുന്നിലുള്ളതെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വിശദമാക്കുന്നത്.