23.6 C
Kottayam
Wednesday, November 20, 2024
test1
test1

വാട്സ്ആപ്പിലൂടെ വിദ്യാര്‍ഥിനിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുവൈറ്റ് അധ്യാപകന് അഞ്ച് വര്‍ഷം തടവ്

Must read

കുവൈറ്റ് സിറ്റി: വാട്സ്ആപ്പ് വഴി വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ കുവൈറ്റ് അധ്യാപകന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി വിദ്യാര്‍ത്ഥിനിയെ വേശ്യാവൃത്തിയിലും അശ്ലീല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതിന് കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് അധ്യാപികയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്.

തന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ വേശ്യാവൃത്തിയിലും അധാര്‍മിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിച്ചതിന് അധ്യാപകനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നു. വാട്സ്ആപ്പ് വഴി വിദ്യാര്‍ത്ഥിക്ക് അയച്ച വ്യക്തമായ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇയാള്‍ക്കെതിരായ തെളിവുകളായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

കേസെടുത്ത ശേഷം, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അധ്യാപകനെ മുന്‍കൂര്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. വിദ്യാര്‍ഥികളുടെ സംരക്ഷണവും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടവരാണ് അധ്യാപകര്‍.അധ്യാപിക വിചാരണ നേരിടേണ്ടിവരുമെന്നും ജുഡീഷ്യല്‍ നടപടികള്‍ കാലതാമസമില്ലാതെ മുന്നോട്ടുപോകുമെന്നും ഉറപ്പാക്കാനായിരുന്നു ഈ നടപടി.

ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഹിക്കുന്ന പ്രധാന പങ്ക് ഈ കേസ് അടിവരയിടുന്നതായി കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെപ്പോലുള്ള ദുര്‍ബലരായ വിഭാഗങ്ങളാണ് ഇതു വഴി എളുപ്പത്തില്‍ ഇരകളാക്കപ്പെടുന്നത്. ഇക്കാര്യത്തിലുള്ള കര്‍ശനമായ നിയന്ത്രണങ്ങളുടെയും ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധത്തിന്റെയും പ്രാധാന്യം കേസ് ഓര്‍മ്മപ്പെടുത്തുവെന്നും കോടതി പറഞ്ഞു.

വിദ്യാര്‍ഥികളുടെ സംരക്ഷണവും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടവരാണ് അധ്യാപകര്‍. ആ വിശ്വാസം ലംഘിക്കുകയും സംരക്ഷിക്കേണ്ടവര്‍ തന്നെ അവരെ ചൂഷണം ചെയ്യുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും അവര്‍ക്കെതിരേ നിയമം കര്‍ശനമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ക്രിമിനല്‍ നടപടികള്‍, പ്രത്യേകിച്ച് ചൂഷണവും അധാര്‍മികതയും ഉള്‍പ്പെടുന്നവ വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് കുവൈറ്റ് അധ്യാപകന്റെ ശിക്ഷാവിധി നല്‍കുന്നതെന്ന് പ്രൊസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഈ കേസ് ഓര്‍മപ്പെടുത്തുന്നു. പ്രതി ഇതിന് മുന്‍പും സമാനമായ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായതായി പബ്ലിക് പ്രൊസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Kuruva sangham:കുറുവ സംഘം തിരുട്ടുഗ്രാമത്തിലേക്ക് മടങ്ങി? വേലൻ, പശുപതി, കേരളത്തിലെത്തിയ രണ്ടുപേരെ കൂടി പോലീസ് തിരിച്ചറിഞ്ഞു

ആലപ്പുഴ: സംസ്ഥാനത്ത് ഭീതി പടർത്തിയ കുറുവ സംഘത്തിലെ ഒരാൾ പിടിയിലായതിന് പിന്നാലെ കൂടുതൽ പേരെ തിരിച്ചറിഞ്ഞ് പോലീസ്. അറസ്റ്റിലായ സന്തോഷ് സെൽവത്തിന്‍റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്. അതേസമയം മോഷണത്തിന് ശേഷം ഇവർ...

തിരുപ്പതിയിൽ അഹിന്ദുക്കളായ ജീവനക്കാർ വേണ്ടെന്ന് തീരുമാനം; 300 ഓളം ജീവനക്കാർക്ക് മുന്നിൽ ഇനിയുള്ളത് രണ്ട് വഴികള്‍

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽനിന്ന് അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാൻ ക്ഷേത്രഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ (ടിടിഡി) തീരുമാനം. ഈ മാസം ചുമതലയേറ്റ ബിആർ നായിഡു ചെയർമാനായ ടിടിഡിയുടെ പുതിയ ഭരണസമിതിയുടേതാണ് തീരുമാനം. തിങ്കളാഴ്ച...

Vijayalakshmi murder: ‘രാത്രി ഒരുമണിയോടെ വിജയലക്ഷ്‌മി മറ്റൊരാളുമായി ഫോണിൽ സംസാരിച്ചു’; തർക്കത്തിനിടെ പിടിച്ചുതള്ളി, വെട്ടിക്കൊന്നു, ജയചന്ദ്രനുമായി യുവതിക്ക് സാമ്പത്തിക ഇടപാടുകളും

ആലപ്പുഴ:കരുനാഗപ്പിള്ളി സ്വദേശിനി വിജയലക്ഷ്‌മിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കാമുകൻ ജയചന്ദ്രൻ്റെ സംശയം. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതാണ് ക്രൂരമായ ഈ കൊലപാതകത്തിന് കാരണമായത്. ഇടുക്കി സ്വദേശിയാണ് വിജയലക്ഷ്മിയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ കുട്ടികളുമുണ്ട്. ബന്ധം...

സീപ്ലെയിൻ മുല്ലപ്പെരിയാറിലേക്കും? ടിക്കറ്റ് നിരക്ക് കുറയും, സർവീസിന് മൂന്ന് വൻകിട കമ്പനികൾ

കൊച്ചി: കേരളത്തിന്‍റെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സാധ്യതയുള്ള സീപ്ലെയിൻ സർവീസിന് താൽപ്പര്യം അറിയിച്ച് വൻകിട കമ്പനികൾ രംഗത്ത്. സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള വ്യോമയാന കമ്പനികളാണ് സർക്കാരിനെ സമീപിച്ചത്. മാട്ടുപ്പെട്ടി ഡാമിലേക്കുള്ള പരീക്ഷണ...

തെക്കന്‍ കേരളം വികസനക്കുതിപ്പിലേക്ക്‌!വിഴിഞ്ഞം – കൊല്ലം – പുനലൂർ വ്യവസായിക സാമ്പത്തിക വളർച്ചാ മുനമ്പ്;അംഗീകാരം നൽകിയതായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഊർജ്ജസ്വലമായ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വിഴിഞ്ഞം - കൊല്ലം - പുനലൂർ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.