30 C
Kottayam
Saturday, November 2, 2024
test1
test1

പ്രശാന്തുമായി മുൻപരിചയമില്ല, പരാതിക്കാരൻ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ; ചോദ്യംചെയ്യലിൽ ദിവ്യ

Must read

കണ്ണൂർ: പെട്രോൾ പമ്പിന് അംഗീകാരം ലഭിക്കാൻ എ.ഡി.എം. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന്‌ പരാതി നൽകിയ ടി.വി. പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ‍ചോദ്യം ചെയ്യലിൽ പി.പി. ദിവ്യ വ്യക്തമാക്കി.

ജില്ലാ പഞ്ചായത്തിലെ നിക്ഷേപക സഹായ ഡെസ്കിൽ വന്ന അപേക്ഷകനാണ്‌ പ്രശാന്ത്. എതിർപ്പില്ലാരേഖ ലഭിക്കാതെ വന്നപ്പോൾ സഹായത്തിനായി എ.ഡി.എമ്മുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. രേഖ നൽകാൻ എ.ഡി.എം. പണം വാങ്ങി. അക്കാര്യം പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നവീൻ ബാബുവിനോട് ചോദിച്ചതെന്ന് ദിവ്യ ആവർത്തിച്ചു. ചൊവ്വാഴ്ച അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കളക്ടർ അരുൺ കെ. വിജയൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ആണ് വെള്ളിയാഴ്ച അഞ്ചുവരെ ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.

സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ, അസി. കമ്മിഷണർ ടി.കെ. രത്നകുമാർ, ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, വനിതാ സബ് ഇൻസ്പെക്ടർ കെ.കെ. രേഷ്മ എന്നിവരടുങ്ങന്ന അന്വേഷണസംഘമാണ് ചോദ്യം ചെയ്തത്. വൈകീട്ട് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി വനിതാ ജയിലിലേക്ക് വീണ്ടും അയച്ചു.

ഒരു തെറ്റുപറ്റി എന്ന് നവീൻ ബാബു പറഞ്ഞതായുള്ള തന്റെ മൊഴി കളവാണോ എന്ന് പോലീസ് അന്വേഷിക്കട്ടെ എന്ന് കളക്ടർ അരുൺ കെ. വിജയൻ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കട്ടെ എന്ന് അദ്ദേഹം കളക്ടറേറ്റിൽ ‍മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തലശ്ശേരി: ആത്മഹത്യാപ്രേരണക്കുറ്റത്തിന് റിമാൻഡിലായ സി.പി.എം. നേതാവ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. പോലീസ് റിപ്പോർട്ട് ഹാജരാക്കാനും പ്രോസിക്യൂഷൻ വാദത്തിനും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ സമയം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വാദം കേൾക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഉരുൾപൊട്ടൽ പ്രദേശത്ത് താമസിക്കുന്നവർ മാറി താമസിക്കാൻ നിർദ്ദേശം; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതോടൊപ്പം...

കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവ് മരിച്ചു, സംഭവം പാലക്കാട് മുക്കണ്ണത്ത്

പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(42) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി...

രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ അനന്തരവനെയും കൂട്ടി പെയിന്റിങ് തൊഴിലാളികൾപ്പം പണിയെടുത്ത് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ ചെറുകിട തൊഴിലുകളുടെ മഹത്വം മനസിലാക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അനന്തരവന്‍ റെയ്ഹാന്‍ വാദ്രയുമായി പെയിന്റിങ് തൊഴിലാളികള്‍ക്കും, മണ്‍ചെരാതുണ്ടാക്കുന്നവര്‍ക്കുമൊപ്പം ജോലിയെടുക്കുന്ന വിഡിയോ സമൂഹമാധ്യമ അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു....

ബ്യൂട്ടി പാർലറിൽ മുഖം ഫേഷ്യൽ ചെയ്ത് കടംപറഞ്ഞ്‌ പോയി; നാഗർ‌കോവിലിൽ വ്യാജ വനിതാ എസ്.ഐ.പിടിയിൽ

നാഗർകോവിൽ: ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്.ഐ. എന്ന വ്യാജേന പോലീസ് യൂണിഫോമിൽ നാഗർകോവിലിൽ എത്തിയ യുവതിയെ പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ (34) ആണ് അറസ്റ്റിലായത്.പാർവതിപുരം സ്വദേശി വെങ്കിടേഷിന്റെ പരാതിയെ...

നിയമപരമായി ഭർത്താവല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം ബാധകമല്ല: നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം ബാധകമാകില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കൾക്കെതിരെയോ ഗാർഹിക പീഡനക്കുറ്റം ചുമത്താനാവില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. നിയമപ്രകാരമുള്ള വിവാഹമല്ലെങ്കിൽ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാവില്ലെന്നു വിലയിരുത്തി ജസ്റ്റിസ് എ....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.