ബംഗളൂരു: യഷ് നായകനായ ചിത്രം ടോക്‌സിക്കിന്റെ ചിത്രീകരണത്തിനായി മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ. സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖാൻഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. ബംഗളൂരു പീനിയയിൽ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയിലെ മരങ്ങളാണ് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി മുറിച്ചുമാറ്റിയത്.
ഭൂമിയിൽ നിന്നും നൂറോളം മരങ്ങളാണ് സിനിമാ സംഘം മുറിച്ച് മാറ്റിയത്. ഇതിന് ശേഷം സ്ഥലത്ത് സെറ്റിട്ട് ചിത്രീകരണവും ആരംഭിച്ചു. എന്നാൽ ഇതറിഞ്ഞ വനംമന്ത്രി സ്ഥലത്ത് നടത്തിയ പരിശോധനയിൽ നൂറ് കണക്കിന് മരം മുറിച്ചുമാറ്റിയതായി വ്യക്തമായി.ഇതോടെയാണ് നടപടിയുമായി രംഗത്ത് എത്തിയത്. പ്രദേശത്ത് മരങ്ങൾ മുറിച്ചു മാറ്റുന്നതിന് മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളും അദ്ദേഹം എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
മരങ്ങൾ മുറിച്ചുമാറ്റിയ പ്രദേശം റിസർവ് വനഭൂമിയാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നതാണ്. ഇതേ തുടർന്നാണ് മരങ്ങൾ മുറിച്ചതിനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നത്. പീനിയിൽ എച്ച്എംടിയുടേതായി 599 ഏക്കർ ഭൂമിയാണ് ഉള്ളത്. ഈ ഭൂമിയെ ചൊല്ലി സംസ്ഥാന സർക്കാരും എച്ച്എംടിയും തമ്മിലുള്ള തർക്കം തുടരുകയാണ്. ഇതിനിടെയാണ് സിനിമയ്ക്ക് വേണ്ടി മരം മുറിച്ചുമാറ്റിയിരിക്കുന്നത്. സംഭവത്തിന്റെ സാറ്റ്‌ലൈറ്റ്