31 C
Kottayam
Monday, October 28, 2024

Student clash:സ്‌കൂള്‍ സംഘ൪ഷത്തിനിടെ കസ്റ്റഡിയിലെടുത്ത പ്ലസ് ടു വിദ്യാ൪ത്ഥികളിൽ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങൾ

Must read

പാലക്കാട്: കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി പൊലീസ്. എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട ത൪ക്കമാണ് സംഘ൪ഷത്തിൽ കലാശിച്ചത്. ഒരു വിദ്യാ൪ത്ഥിക്ക് കുത്തേറ്റിരുന്നു.

കൂർത്ത മുനയുള്ള, പിടിഭാഗത്ത് പേപ്പർ ടാപ്പ് ചുറ്റിയ സ്റ്റീൽ നിർമ്മിത ആയുധം, ഗുണ്ടാ സംഘങ്ങൾ തലയ്ക്കടിക്കാൻ ഉപയോഗിക്കുന്ന മടക്കി വെക്കാൻ സാധിക്കുന്നതും അഗ്രഭാഗത്ത് സ്റ്റീൽ ഉണ്ടായോട് കൂടിയതുമായ മറ്റൊരു ആയുധം, മൂ൪ച്ചയുള്ള കത്തി എന്നിവയാണ്‌ സംഘ൪ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് ടു വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് മാരകായുധങ്ങൾ.

തല തല്ലി പൊളിക്കും, മാപ്പ് പറഞ്ഞ് ഏത്തമിട്ട് സ്ഥലം വിട്ടോ. ക്വട്ടേഷൻ സംഘങ്ങളെ വെല്ലും വിധമായിരുന്നു വെല്ലുവിളിയും, ക്രൂര മ൪ദനവും.   നാലു ദിവസം മുമ്പായിരുന്നു തൃത്താല ഉപജില്ല കലോത്സവം നടന്നത്. കുമരനല്ലൂർ, മേഴത്തൂർ സ്കൂളുകളിലെ പ്ലസ് ടു വിദ്യാ൪ത്ഥികൾ തമ്മിൽ കലോത്സവത്തിനിടെയാണ് ആദ്യം സംഘ൪ഷമുണ്ടായത്. പിന്നാലെ പരസ്പരം പക വീട്ടുമെന്ന് പറഞ്ഞ് ഇരു വിഭാഗവും വീഡിയോ പുറത്തിറക്കി. ഇതിനിടെ അധ്യാപകരും രക്ഷിതാക്കളും ചേ൪ന്ന് ഒത്തുതീ൪പ്പ് ശ്രമത്തെ തുടര്‍ന്ന് വിഡിയോ പിൻവലിച്ചു. 

ഇതിനു പിന്നാലെ ഒത്തുതീ൪പ്പിനായി ഇരുവിഭാഗം വിദ്യാ൪ത്ഥികളും കൂട്ടനാട് മല റോഡിലെത്തി. വീണ്ടും ത൪ക്കവും കയ്യാങ്കളിയും കത്തിക്കുത്തായി മാറുകയായിരുന്നു. വിദ്യാർഥി സംഘ൪ഷത്തിൽ വയറിന് കുത്തേറ്റ മേഴത്തൂ൪ സ്കൂളിലെ വിദ്യാർഥി ആശുപത്രിയിൽ തുടരുകയാണ്. വിദ്യാ൪ത്ഥികൾക്ക് ആയുധങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Sanjusamson: സഞ്ജുവിന് ശസ്ത്രക്രിയ; പ്രാര്‍ത്ഥനയോടെ ആരാധകര്‍

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ കേരളത്തിന്‍റെ മത്സരത്തില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കുന്നത് ചികിത്സക്കുവേണ്ടെിയെന്ന് സ്ഥിരീകരണം. സഞ്ജുവിന്‍റെ കീഴ്ച്ചുണ്ടിലെ ചെറിയ തടിപ്പ് ചെറിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ട് എന്നതിനാലാണ് സഞ്ജു ബംഗാളിനെതിരായ...

Emerging Teams Asia Cup: എമർജിങ് ടീംസ് ഏഷ്യാ കപ്പ് അഫ്ഗാനിസ്ഥാന്‌; ശ്രീലങ്കയെ വീഴ്ത്തി തേരോട്ടം

മസ്കത്ത്: എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ശ്രീലങ്കയേയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് കിരീടം. ആവേശകരമായ ഫൈനലിൽ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20...

Terrorist attack Kashmir: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം,15 റൗണ്ട് വെടിയുതിർത്തു; തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. 15 തവണയാണ് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർത്തത്. അഖ്‌നൂർ സെക്ടറിൽ ഇന്ന് രാവിലെ ഏഴ് മണിയോട് കൂടിയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇതിന്...

Thenkurussi honor killing:തേങ്കുറുശ്ശി ദുരഭിമാനക്കൊല: പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട്:തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. ഇതരജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്തതിനാണ്, വിവാഹത്തിന്റെ 88–ാം ദിവസം ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ...

കൊല്ലത്ത് പട്ടാപ്പകൽ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് കിളികൊല്ലൂർ സ്വദേശി നവാസ് പിടിയിൽ. കൊല്ലം ചെമ്മാമുക്കിൽ നിന്ന് വിദ്യാർത്ഥിനികൾ ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. വിമല ഹൃദയ...

Popular this week