31.9 C
Kottayam
Sunday, October 27, 2024

മറഞ്ഞിരുന്ന് ദൈവം; നിർമ്മാണപ്രവർത്തനത്തിനിടെ കണ്ടെത്തിയത് 500 കിലോ ഭാരമുള്ള ശിവലിംഗം

Must read

ചെന്നൈ: നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം.പുതുക്കോട്ട താലൂക്കിലെ മേല പുലവൻകാട് ഗ്രാമത്തിൽ നിന്നാണ്് കല്ലിൽ നിർമ്മിച്ച നാലടി ഉയരവും 500 കിലോയോളം ഭാരവുമുള്ള ശിവലിംഗം കണ്ടെത്തിയത്.

ശിവലിംഗം കണ്ടതോടെ വിവരം ഗ്രാമവാസികൾ ഉടൻ തന്നെ റവന്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം റവന്യൂ അധികൃതരും സ്ഥലത്തെത്തി.ആർഡിഒ ഈശ്വരയ്യ, തഹസിൽദാർ ബറാനി ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശിവലിംഗം പുതുക്കോട്ടെ താലൂക്ക് ഓഫീസിലെ സ്‌ട്രോംഗ് റൂമിലക്ക് മാറ്റി.

സ്ഥലത്ത് ക്ഷേത്രം പണിയാനും ദൈനംദിന പൂജകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അത് തിരികെ നൽകണമെന്ന് ഗ്രാമവാസികൾ അഭ്യർത്ഥിച്ചതായി വിവരങ്ങളുണ്ട്. പോലീസെത്തും മുൻപ് പ്രദേശവാസികൾ ലിവലിംഗത്തിന് പൂജയും നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Israel attack Iran:വിമാനം പറത്തിയവരില്‍ വനിതാപൈലറ്റുമാരും; ഇറാനിലെ വ്യോമാക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

ടെല്‍ അവീവ്: ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിനായി പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇസ്രയേല്‍ പങ്കുവെച്ചിട്ടുണ്ട്. ഇറാന്...

Girl attack Trivandrum:തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു; 2 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മം​ഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം....

Nvidia overtakes Apple : ആപ്പിളിനെ പിന്നിലാക്കി, എൻവിഡിയ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി; റിലയൻസിനുമുണ്ട് നേട്ടം

ന്യൂയോര്‍ക്ക്‌:എൻവിഡിയ ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിൾ ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന സ്ഥാനം എൻവിഡിയ വീണ്ടും സ്വന്തമാക്കുകയാണ്. ‌‌ ജൂണിൽ ഈ സ്ഥാനം നേടിയിരുന്നെങ്കിലും പിന്നീട് ആപ്പിൾ തിരിച്ചുകയറിയിരുന്നു. ആപ്പിളും മൈക്രോസോഫ്റ്റുമാണ്...

Israeli bombing Beit Lahiya: ബെയ്ത് ലാഹിയ പട്ടണം തരിപ്പണമാക്കി ഇസ്രായേൽ; വ്യോമാക്രമണത്തിൽ 35 മരണം,ആകെ കൊല്ലപ്പെട്ടവര്‍ 800ലധികം

ജറുസലേം: വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 മരണം. നിരവധിയാളുകൾക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വാസയോഗ്യമായ കെട്ടിടങ്ങൾ...

Satish Sail imprisonment: സതീഷ് സെയിലിന് എം.എല്‍.എ സ്ഥാനം നഷ്ടമായി, ആകെ 42 വർഷം ജയിൽ ശിക്ഷ,ഓരോ കേസിലും 7 വർഷം കഠിന തടവ്; ഷിരൂര്‍ ദൗത്യ ഹീറോയ്‌ക്കെതിരായ വിധി പ്രസ്താവത്തിലെ...

ബംഗ്ളൂരു:  അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവും കാർവാർ എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിലിന് എതിരായ വിധി പ്രസ്താവത്തിലെ വിവരങ്ങൾ പുറത്ത്. ആറ് കേസുകളിലായി സതീഷ് സെയിലിന് 42 വർഷം...

Popular this week