വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ലൈംഗിക പാർട്ടികൾക്കായി പുരുഷ മോഡലുകളെ കടത്തിയ കേസിൽ വസ്ത്രവ്യവസായത്തിലെ ഭീമനായ അബർക്രോംബി ആൻഡ് ഫിച്ചിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് കുറ്റക്കാരനല്ലെന്ന വാദവുമായി യുഎസ് പ്രോസിക്യൂട്ടർമാർ.അറസ്റ്റിലായ മൈക്ക് ജെഫ്രീസിനെ (80) ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കിയിരുന്നു.
എന്നാൽ തനിക്കെതിരായ എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു.മൈക്ക് ജെഫ്രീസിന്റെ പാർട്ണർ മാത്യൂ സ്മിത്തും കേസിൽ പ്രതിയാണ്. കമ്പനിയുടെ സുപ്രധാനപരസ്യങ്ങളിൽ ഇടം നേടാനുള്ള അവസരത്തിനായി മോഡലുകളെ മയക്കുമരുന്ന് കഴിക്കാനും തന്നോടും മറ്റുള്ളവരോടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചെന്ന ആരോപണത്തിലും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
2008 മുതൽ 2015 വരെ, ജെഫ്രീസും പങ്കാളിയും കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത്. പുരുഷ മോഡലുകളെ റിക്രൂട്ട് ചെയ്തിരുന്നു, ് ബ്രാൻഡിന്റെ പ്രശസ്തമായ പരസ്യങ്ങളിൽ മോഡലാക്കാമെന്ന് പറഞ്ഞായിരുന്നു റിക്രൂട്ട്‌മെന്റ്. മൂന്നാം പ്രതിയായ ജെയിംസ് ജേക്കബ്‌സൺ, യുവാക്കളെ ഫാഷനിൽ ഭാവി വാഗ്ദാനം ചെയ്തുകൊണ്ട് ‘റിക്രൂട്ട്’ ചെയ്യുന്നതിനുള്ള ഒരു ഇടനിലക്കാരനായി പ്രവർത്തിച്ചു
ഇരകളെ പിന്നീട് ഹാംപ്ടണിലെ ആഡംബര വീടുകളിലേക്കോ യൂറോപ്പിലെയും മൊറോക്കോയിലെയും ഹോട്ടലുകളിലേക്കോ കൊണ്ടുപോയി, അവിടെ വയാഗ്ര, പോപ്പർ, മദ്യം എന്നിവ ഉപയോഗിച്ച് മയക്കുമരുന്ന് നൽകി ലൈംഗിക പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിതരാക്കി. ബ്രിയോൺ പീസ് പറയുന്നതനുസരിച്ച്, സമ്മതം നൽകാനുള്ള അവസ്ഥയിലല്ലാതിരുന്നപ്പോൾ പോലും നിരവധി ഇരകൾ ദുരുപയോഗം ചെയ്യപ്പെട്ടു,