28.9 C
Kottayam
Saturday, October 26, 2024

ഇന്ത്യൻ സെെന്യത്തെക്കുറിച്ചുള്ള പരാമർശം; പഴയ അഭിമുഖത്തിൽ വിവാദത്തിലായി സായ്​പല്ലവി

Must read

ഹൈദരാബാദ്‌:ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് നടി സായ് പല്ലവി പഴയൊരു ഒരു അഭിമുഖത്തില്‍ പങ്കുവച്ച അഭിപ്രായം വലിയ വിവാദത്തിൽ. വിരാടപര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് 2020 ല്‍ നല്‍കിയ അഭിമുഖത്തിൽ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ ചൊല്ലിയാണ് ഇപ്പോൾ സായ്​പല്ലവിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വലിയ ആക്രമണം നടക്കുന്നത്. സായ്​പല്ലവി സീതയെ അവതരിപ്പിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഈ വിവാദം തല പൊക്കിയിരിക്കുന്നത്.

ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് ആ അഭിമുഖത്തിൽ സായ്​പല്ലവി പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും അവർ പറഞ്ഞു. നക്‌സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു ഈ പരാമശം.

ഈ പഴയ വീഡിയോ ഇപ്പോൾ ആരോ വീണ്ടും പങ്കുവെക്കുകയായിരുന്നു. അത് ക്ഷണത്തിൽ വൈറലായതോടയാണ് അവർക്കതിരേ വിമർശനവും ആക്ഷേപവുമായി ആളുകൾ എത്തിയത്. സായ് പല്ലവിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്താവരാണ് വിമര്‍ശനവുമായി വരുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പാകിസ്താന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് നടി പറഞതെന്നും അതിനെ ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് അവരുടെ വാദം.

ഇതേ സിനിമയുടെ പ്രമോഷനിടെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നും സായ്​പല്ലവി പറഞ്ഞത് നേരത്തേ ചര്‍ച്ചയായിരുന്നു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞുനില്‍ക്കുന്ന കുടുംബത്തിലല്ലെന്നും ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ലെന്നും അവർ അന്ന് പറഞ്ഞിരുന്നു.

രണ്‍ബീര്‍ കപൂറാണ് നിതേഷ് തിവാരിയുടെ ചിത്രത്തിൽ രാമനാവുന്നത്. യഷ് ആണ് ചിത്രത്തില്‍ രാവണനായെത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഷൂട്ടിങ് നിന്നുപോയി. സിനിമ ഉപേക്ഷിച്ചില്ല എന്നും താല്‍ക്കാലികമായി നിര്‍ത്തിയതാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് 7 വർഷം തടവ് ശിക്ഷ; അഴിയ്ക്കുള്ളിലായത് മിഷൻ അർജുൻ ഹീറോ

ബംഗ്ളൂരു : അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ്‌ ബിലിയ...

ജമാഅത്തെ ഇസ്ലാമി ആർഎസ്എസിന്റെ മുസ്ലീം പതിപ്പ്;ലീ​ഗ് മലപ്പുറത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്നു-പിണറായി

കോഴിക്കോട്: വർഗീയ ശക്തികളുമായി കൂട്ടു കൂടാൻ കഴിയില്ലെന്ന് പറയാൻ ലീഗിന് സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത്‌ കൂടുതൽ കേസ് ഉണ്ടെന്ന് എവിടെയും ആരും...

എഡിഎമ്മിൻ്റെ മരണം:ടി.വി.പ്രശാന്തിന് സസ്പെൻഷൻ‌;കടുത്ത അച്ചടക്ക നടപടി പിന്നീട്

കണ്ണൂർ∙ വിവാദ പെട്രോൾ പമ്പ് അപേക്ഷൻ ടി.വി.പ്രശാന്തിന് സസ്‌പെൻഷൻ. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പമാണ് നടപടിയെടുത്തത്. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാർ...

ഇന്ത്യയില്‍ ചരിത്രം കുറിച്ച് കിവീസ്; 2012-ന് ശേഷം നാട്ടിൽ പരമ്പര തോറ്റ് ഇന്ത്യ

പുണെ: രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ കളിമറന്ന ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പുണെ ടെസ്റ്റില്‍ ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത...

'ജീവിക്കാൻ അനുവദിക്കില്ല, തടി വേണോ എന്നോർക്കണം'; വിമതർക്കെതിരെ കൊലവിളി പ്രസംഗവുമായി സുധാകരൻ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും...

Popular this week