27.7 C
Kottayam
Thursday, October 24, 2024

ഭർത്താവിന്റെ മുന്നിൽ ഭാര്യ ഒലിച്ചുപോയി, മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് വീട്ടമ്മ മരിച്ചു

Must read

വണ്ണപ്പുറം: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല് ഓമന(65)യാണ് മരിച്ചത്. കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് തിരികെ വരുംവഴിയായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ദിവാകരനും ഒഴുക്കില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.വണ്ണപ്പുറത്ത് ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ കനത്ത മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു. ഓമനയും ഭര്‍ത്താവും വൈകീട്ട് ആറോടെ പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോകുകയായിരുന്നു.

വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുമ്പോള്‍ ചെറിയ നീര്‍ചാല്‍ കടക്കുന്നതിനിടെ കോട്ടപ്പാറ മലമുകളില്‍ നിന്ന് പെട്ടെന്ന് മലവെള്ളം പാഞ്ഞെത്തുകയായിരുന്നു.ഓമന ഒഴുകിപ്പോയി. ദിവാകരന്‍ എവിടെയോ പിടിച്ചു നിന്നു കരയ്ക്ക് കയറി.

പരിക്കേറ്റെങ്കിലും മുകളിലേക്ക് കയറി വന്ന് അവിടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കൊണ്ടിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരോട് വിവരം പറഞ്ഞു. അവശനായ ദിവാകരന്‍ അപ്പോള്‍ തന്നെ കുഴഞ്ഞുവീണു. ഉടന്‍തന്നെ ദിവാകരനെ ആശുപത്രിയില്‍ കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിപ്പുകേസ്‌: ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; പാളയത്തിൽ പട,രാജി വെയ്ക്കാൻ സമ്മർദ്ദം

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് എതിരെ സ്വന്തം പാളയത്തിൽ പടയൊരുക്കം. ട്രൂഡോ നാലാം തവണയും ജനവിധി തേടരുതെന്ന് ആവശ്യപ്പെട്ട് നിരവധി ലിബറൽ പാർട്ടി അം​ഗങ്ങൾ രം​ഗത്തെത്തി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ലിബറൽ...

പൂനെയില്‍ കിവീസിനെ സ്പിന്‍ കെണിയിൽ വീഴ്ത്തി ഇന്ത്യ;വാഷിംഗ്ടണ്‍ സുന്ദറിന് 7 വിക്കറ്റ്

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 197-3 എന്ന...

‘ ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന’കുർദിഷ് കേന്ദ്രങ്ങളിൽ തുർക്കിയുടെ തിരിച്ചടി

അങ്കാര: തലസ്ഥാനമായ അങ്കാറയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ) യാണെന്ന് തുർക്കി. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നടന്ന നടുക്കുന്ന ഭീകരാക്രമണത്തിൽ 5 പേർക്ക്...

ദാന ചുഴലിക്കാറ്റ്: കരതൊടാൻ മണിക്കൂറുകൾ; അതീവ ജാഗ്രതയിൽ സംസ്ഥാനങ്ങൾ; നാല് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിന്റെ തുടർന്ന് ഒഡീഷയിലും പശ്ചിമ ബംഗാളിലും അതിശക്തമായ മഴ. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ഇടമുറിയാതെ തുടരുകയാണെന്നാണ് വിവരം. വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യത പരിഗണിച്ച് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്.ഇന്ന്...

Popular this week