27.7 C
Kottayam
Thursday, October 24, 2024

ഇനിയില്ല ‘ടാർസന്‍’ വിഖ്യാത താരം റോൺ ഇലി അന്തരിച്ചു

Must read

കാലിഫോര്‍ണിയ:ഹോളിവുഡ് ചിത്രം ‘ടാര്‍സനി’ലെ വേഷത്തിലൂടെ ശ്രദ്ധേയനായ റോണ്‍ ഇലി അന്തരിച്ചു. 84 വയസ്സായിരുന്നു. കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയിലെ ലോസ് അലാമസിലെ വീട്ടില്‍വെച്ച് സെപ്റ്റംബര്‍ 29-നായിരുന്നു അന്ത്യമെന്ന് മകള്‍ കേര്‍സ്റ്റന്‍ കസാലെ അറിയിച്ചു. പിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേര്‍സ്റ്റന്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചു. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസുഖബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

1960-കളിലെ എന്‍.ബി.സി. സീരീസായ ടാര്‍സനിലെ നായക കഥാപാത്രം അവതരിപ്പിച്ച റോണ്‍ ഇലി, 2001-ല്‍ അഭിനയം നിര്‍ത്തി എഴുത്തുമേഖലയിലേക്ക് തിരിഞ്ഞു. രണ്ട് മിസ്റ്ററി നോവലുകള്‍ എഴുതിയിട്ടുണ്ട്. ടാര്‍സനിലെ അദ്ദേഹത്തിന്റെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നടനും എഴുത്തുകാരനുമായ അദ്ദേഹത്തിന് മെന്റർ എന്ന നിലയിലും നിരവധി ആരാധകരുണ്ട്.

‘ലോകം കണ്ട ഏറ്റവും മഹാന്മാരില്‍ ഒരാളെ, എന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഒരു നടനും എഴുത്തുകാരനും പരിശീലകനും കുടുംബനാഥനും മികച്ച ഒരു ലീഡറുമായിരുന്നു അദ്ദേഹം. മറ്റുള്ളവരില്‍ ഇത്രമേല്‍ സ്വാധീനം ചെലുത്തിയ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തില്‍ മാന്ത്രികമായ എന്തോ ഒന്ന് ഉണ്ടായിരുന്നു’ -കേര്‍സ്റ്റന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സംഭവബഹുലമായ ജീവിതത്തിനിടെ ഒരിക്കലും ഓര്‍ക്കാനാവാത്ത ദുരന്തവും റോണ്‍ ഇലിയുടെ കുടുംബജീവിതത്തില്‍ ഉണ്ടായി. തന്റെ ഭാര്യ വലേരി ലുന്‍ഡീന്‍ ഇലിയെ സ്വന്തം മകന്‍ കാമറോണ്‍ ഇലി കുത്തിക്കൊലപ്പെടുത്തുന്ന ദാരുണകാഴ്ചക്കും അദ്ദേഹം സാക്ഷിയായി. മുപ്പതുകാരനായ മകനെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. 2019-ലായിരുന്നു സംഭവം. അതിനു പിന്നാലെ റോണ്‍ അസുഖബാധിതനാവുകയായിരുന്നു.

മകനെ വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടിനെതിരേ അദ്ദേഹം രംഗത്തെത്തിയിരുന്നു. മകന്റെ കൈയില്‍ തോക്കോ മറ്റെന്തെങ്കിലും ആയുധമോ ഇല്ലെന്നിരിക്കേ, അവനെ വെടിവെച്ചു കൊന്നതിന്റെ അടിസ്ഥാനമെന്തായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. അമ്മയെ കൊന്നു എന്നതുകൊണ്ട് അവനെ വെടിവെച്ചുകൊല്ലാനാവില്ല. അത് ചെയ്യാന്‍ നിയമപരമായ അടിസ്ഥാനമുണ്ടായിരിക്കണമെന്നായിരുന്നു റോണിന്റെ വാദം.

1980-ല്‍ ഫ്‌ളോറിഡയില്‍വെച്ച് മിസ് അമേരിക്ക മത്സരത്തിനിടെയാണ് റോണ്‍, വലേരിയെ കണ്ടുമുട്ടുന്നത്. നാലുവര്‍ഷങ്ങള്‍ക്കുശേഷം വിവാഹിതരായി. മൂന്ന് കുട്ടികളായിരുന്നു ദമ്പതിമാർക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിപ്പുകേസ്‌: ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; പാളയത്തിൽ പട,രാജി വെയ്ക്കാൻ സമ്മർദ്ദം

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് എതിരെ സ്വന്തം പാളയത്തിൽ പടയൊരുക്കം. ട്രൂഡോ നാലാം തവണയും ജനവിധി തേടരുതെന്ന് ആവശ്യപ്പെട്ട് നിരവധി ലിബറൽ പാർട്ടി അം​ഗങ്ങൾ രം​ഗത്തെത്തി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ലിബറൽ...

പൂനെയില്‍ കിവീസിനെ സ്പിന്‍ കെണിയിൽ വീഴ്ത്തി ഇന്ത്യ;വാഷിംഗ്ടണ്‍ സുന്ദറിന് 7 വിക്കറ്റ്

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 197-3 എന്ന...

‘ ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന’കുർദിഷ് കേന്ദ്രങ്ങളിൽ തുർക്കിയുടെ തിരിച്ചടി

അങ്കാര: തലസ്ഥാനമായ അങ്കാറയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ) യാണെന്ന് തുർക്കി. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നടന്ന നടുക്കുന്ന ഭീകരാക്രമണത്തിൽ 5 പേർക്ക്...

ദാന ചുഴലിക്കാറ്റ്: കരതൊടാൻ മണിക്കൂറുകൾ; അതീവ ജാഗ്രതയിൽ സംസ്ഥാനങ്ങൾ; നാല് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിന്റെ തുടർന്ന് ഒഡീഷയിലും പശ്ചിമ ബംഗാളിലും അതിശക്തമായ മഴ. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ഇടമുറിയാതെ തുടരുകയാണെന്നാണ് വിവരം. വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യത പരിഗണിച്ച് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്.ഇന്ന്...

Popular this week