32.1 C
Kottayam
Tuesday, October 22, 2024

കെഎസ്ആർടിസി ബസിലെ സ്വർണക്കവർച്ച; 3 പ്രതികൾ പിടിയിൽ

Must read

മലപ്പുറം: മലപ്പുറം എടപ്പാൾ കെഎസ്ആര്‍ടിസി ബസിലെ സ്വര്‍ണ്ണ കവര്‍ച്ചയിൽ 3 പ്രതികൾ പിടിയിൽ.   പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലെ ജ്വല്ലറി ജീവനക്കാരനായ ജിബിന്‍റെ ബാഗിൽ നിന്ന് സ്വർണ്ണം കവർന്ന ശേഷം കടന്നു കളഞ്ഞ പ്രതികളെ ചങ്ങരംകുളം പോലീസാണ് പിടികൂടിയത്. 

പ്രതികളിൽ നിന്ന് സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ഈ മേഖലയിൽ സ്ഥിരമായി പോക്കറ്റ് അടിക്കുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിൽ പോക്കറ്റ് അടിക്കാനായി തിരക്കുള്ള ബസ് നോക്കി കയറിയപ്പോഴാണ് സ്വർണ്ണം അടങ്ങിയ ബാഗ് കണ്ടത്തിയതും മോഷ്ടിച്ചതും. ഞായറാഴ്‌ച്ച രാത്രിയാണ് മലപ്പുറം എടപ്പാളിൽ വച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന 1512 ഗ്രാം സ്വർണം കവർച്ച ചെയപ്പെട്ടത്. തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കുന്നതിന് തൃശ്ശൂരിൽ നിന്ന് കൊണ്ടുവന്ന സ്വർണ്ണമാണ് കവർന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് അണ്ണാഡിഎംകെയിൽ; നടി ഗൗതമി പാർട്ടി ഡപ്യൂട്ടി സെക്രട്ടറി

ചെന്നൈ ∙ ബിജെപി വിട്ട് അണ്ണാഡിഎംകെയിൽ ചേർന്ന നടി ഗൗതമിയെ പാർട്ടി നയരൂപീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. 25 കോടിയോളം രൂപ മൂല്യമുള്ള തന്റെ സ്വത്തുക്കൾ അപഹരിക്കപ്പെട്ട സംഭവത്തിൽ ബിജെപി സഹായിക്കാതിരുന്നതിനെ...

എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് പുറത്ത്; വെളിപ്പെട്ടത് ഈ കാര്യങ്ങള്‍

കണ്ണൂർ: പുറത്താക്കപ്പെട്ട മുൻ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് മരണപ്പെട്ട എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. എ‍ഡിഎം നവീന്‍ ബാബുവിന്‍റേത്...

സതീശനെതിരെ വീണ്ടും പി വി അൻവർ; ‘ഒരു വാതിൽ അല്ലേ അടഞ്ഞുള്ളൂ, കെപിസിസിയുടെ ജനലും വാതിലും തുറന്നിട്ടിരിക്കുകയാണ്

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും പി വി അന്‍വര്‍. കോണ്‍ഗ്രസിന്റെ അവസാന വാക്ക് സതീശനല്ലെന്ന് വിമര്‍ശിച്ച അന്‍വര്‍, യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ലെന്നും പറഞ്ഞു. അധ്യായം തുറന്നാലല്ലേ...

കോൺഗ്രസിന് പാലക്കാട്ട് വീണ്ടുംതലവേദന ഒഴിയുന്നില്ല,പുറത്താക്കിയ ഷാനിബും മത്സരത്തിന്

പാലക്കാട് : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എകെ ഷാനിബും തെര‌ഞ്ഞ‌െടുപ്പിൽ മത്സരിക്കും. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമെന്ന് ഷാനിബ് അറിയിച്ചു. വി.ഡി. സതീശന്റേയും  ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ്...

അനില്‍ അംബാനിയ്ക്ക് സ്വന്തം പേരും നഷ്ടം;ഹിന്ദുജയുടെ സ്വന്തം റിലയന്‍സ്

മുംബൈ:പാപ്പരായ റിലയന്‍സ് ക്യാപിറ്റല്‍ ഏറ്റെടുക്കുന്ന ഹിന്ദുജ ഗ്രൂപ്പ് 'റിലയന്‍സ്' ബ്രാന്‍ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട അനില്‍ ധീരുഭായ് അംബാനി വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ തള്ളി....

Popular this week