26 C
Kottayam
Monday, October 21, 2024

അൻവർ യു.ഡി.എഫിനെ വെല്ലുവിളിക്കേണ്ട, സൗകര്യമുണ്ടെങ്കിൽ സഹകരിച്ചാൽ മതി; ഉപാധികൾ തള്ളി വി.ഡി. സതീശൻ

Must read

ചേലക്കര: പി.വി.അന്‍വര്‍ യു.ഡി.എഫിന് മുന്നില്‍വെച്ച ഉപാധികളെല്ലാം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനും. പി.വി. അന്‍വര്‍ യു.ഡി.എഫിനെ വെല്ലുവിളിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉപാധികളും അംഗീകരിക്കില്ലെന്നും സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്തുണച്ചാൽ മതിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എല്‍.ഡി.എഫില്‍നിന്നും പുറത്തേക്ക് വരുമ്പോള്‍ അന്‍വര്‍ നിരത്തിയ കാരണങ്ങള്‍ ഉയര്‍ത്തി പിടിക്കുകയാണെങ്കില്‍ അദ്ദേഹം യു.ഡി.എഫുമായി സഹകരിക്കുകയാണ് വേണ്ടത്. യു.ഡി.എഫിന് മുന്നില്‍ ഉപാധികള്‍ വെച്ചുകൊണ്ടുള്ള താമശകളൊന്നും വേണ്ട. ചേലക്കരയില്‍ രമ്യയെ പിന്‍വലിക്കാന്‍ ആണല്ലോ ഞങ്ങള്‍ ഈ പണിയൊക്കെ എടുക്കുന്നതെന്നും അന്‍വറിന്റെ ഈ ആവശ്യം ഒരു തമാശയായി മാത്രം കണ്ടാല്‍ മതിയെന്നുമാണ് പ്രതിപക്ഷ നേതാവ് പരിഹാസരൂപേണ പറഞ്ഞത്.

സഹരിക്കാന്‍ അന്‍വറിന് താത്പര്യം ഉണ്ടെന്ന് അറിയിച്ചപ്പോള്‍ ഒരു ചര്‍ച്ചയ്ക്ക് തയാറായിരുന്നു. നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ എന്റെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാമെന്നാണ് അന്‍വര്‍ പറഞ്ഞത്. റിക്വസ്റ്റ് ചെയ്തപ്പോള്‍ രമ്യയെ പിന്‍വലിക്കണമെന്നും എങ്കിൽ പാലക്കാട് തന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്ന നിര്‍ദേശവുമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. കഴിയുമെങ്കില്‍ അന്‍വറിന് യു.ഡി.എഫിനെ പിന്തുണയ്ക്കാം. മറ്റൊരു ഉപാധികളും കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിക്കുന്നില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണമാണ് അന്‍വറും സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. സി.പി.എം- ബി.ജെ.പി. അവിഹിത ബന്ധവും ദുര്‍ഭരണവുമായിരുന്നു ഇവ. ഇങ്ങനെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന ആളുകള്‍ എന്തിനാണ് അവരെ സഹായിക്കാന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ നല്ലകാര്യം ഇല്ലെങ്കില്‍ അങ്ങനെ പോയ്‌ക്കോട്ടെ.

ആര്‍ക്ക് മുന്നിലും യു.ഡി.എഫ്. വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ തീരുമാനങ്ങള്‍ അതാത് സമയത്ത് എടുക്കും. അത് രാഷ്ട്രീയമാണ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ നിരുപാധികം പിന്തുണയ്ക്കുമെന്നാണ് പി.വി. അന്‍വര്‍ അറിയിച്ചിരിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. ഇനി അന്‍വര്‍ പിന്തുണച്ചില്ലെങ്കില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി കഷ്ടപ്പെട്ട് പോകുമല്ലോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അജ്ഞാതരായ പോലീസുകാര്‍ പിന്തുടരുന്നു, പിന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍; ആരോപണവുമായി സുപ്രീംകോടതിയില്‍ സിദ്ദിഖ്

ന്യൂഡല്‍ഹി: അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പിന്തുടരുന്നുവെന്ന് ആരോപിച്ച് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ഇവര്‍ തന്നെ പിന്തുടരുന്നതും സിദ്ദിഖ് പറഞ്ഞു. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി...

ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 26ന്...

വി ഡി സതീശനെതിരെ പി വി അൻവർ; 'സതീശൻ വിഡ്ഢികളുടെ ലോകത്തോ? കോൺഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റ്'

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്ന് അന്‍വര്‍ ചോദിച്ചു. തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്‍റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നും അന്‍വര്‍...

പള്ളിത്തര്‍ക്കം: സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി. നവംബര്‍ എട്ടിന് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടര്‍മാരോടും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ച ഓര്‍ത്തഡോക്‌സ്-...

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; ചേളാരിയിൽ 13കാരൻ ജീവനൊടുക്കി

മലപ്പുറം: ചേളാരിയിൽ 13-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് കണ്ട് കുട്ടിയെ...

Popular this week