26 C
Kottayam
Monday, October 21, 2024

സഞ്ജുവിന് നിരാശ; കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയില്‍

Must read

ആളൂര്‍: കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് ഉപയോഗ യോഗ്യമല്ലാത്തിനാല്‍ കേരളം – കര്‍ണാടക രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ആളൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കിട്ടു. മൂന്ന് നാല് ദിവസങ്ങളില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിരുന്നില്ല.

പുലര്‍ച്ചെയും കനത്ത മഴയായിരുന്നു ആളൂരില്‍. രണ്ടാം ദിനം, അവസാന സെഷന്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. കളി നിര്‍ത്തി വെക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു കേരളം. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവരായിരുന്നു ക്രീസില്‍. ഗ്രൂപ്പ് സിയില്‍ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ശനിയാഴ്ച്ച, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

ടോസ് നേടിയ കര്‍ണാടക, കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. മഴയെ തുടര്‍ന്ന് ഒന്നാം ദിനത്തെ മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. ആദ്യദിനം 23 ഓവര്‍ മാത്രമാണ് എറിയാന്‍ മാത്രമാണ് സാധിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 88 റണ്‍സ് നേടാനും കേരളത്തിന് സാധിച്ചു. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് രോഹന്‍ ആദ്യം മടങ്ങി.

88 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും പത്ത് ഫോറും നേടിയിരുന്നു. പിന്നാലെ വത്സലും കൂടാരം കയറി. തുടര്‍ന്ന് സച്ചിന്‍ – അപരാജിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നത്. അപരാജിതിനും ക്രീസില്‍ പിടച്ചുനില്‍ക്കാനായില്ല. ശ്രേയസ് ഗോപാലിനായിരുന്നു വിക്കറ്റ്. പിന്നാലെ സഞ്ജു ക്രീസിലേക്ക്. ബംഗ്ലാദേശിനെതിരെ നിര്‍ത്തിടത്ത് നിന്ന് തുടങ്ങുകയായിരുന്നു സഞ്ജു. സിക്‌സടിച്ചാണ് സഞ്ജു ഇന്നിംഗ്‌സ് തുടങ്ങിയത്. പിന്നാലെ രണ്ട് ബൗണ്ടറികളും. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം തുടരാന്‍ സാധിച്ചില്ല.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കര്‍ണാടയ്ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്. സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ എം ഡി നിധീഷ്, കെ എം ആസിഫ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്ക് പകരമാണ് ഇവരെ  ഉള്‍പ്പെടുത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷാഫി പറമ്പിൽ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം ഇനി വേണ്ടെന്ന് നിർദേശം

പാലക്കാട്: ഷാഫി പറമ്പിൽ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം. പാലക്കാട്ടെ പ്രചാരണം ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മതിയെന്നും സ്വന്തം നിലയിൽ പ്രചാരണം വേണ്ടെന്നുമാണ് നിർദേശം. ഷാഫിയുടെ പ്രവർത്തന ശൈലി സംബന്ധിച്ച നേതാക്കളുടെ...

ക്ഷേമ പെൻഷൻ 1600 രൂപ ഈ ആഴ്ച തന്നെ ലഭിക്കും; 26.62 ലക്ഷം പേർക്ക് പണമെത്തുക അക്കൌണ്ടിൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ...

അജ്ഞാതരായ പോലീസുകാര്‍ പിന്തുടരുന്നു, പിന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍; ആരോപണവുമായി സുപ്രീംകോടതിയില്‍ സിദ്ദിഖ്

ന്യൂഡല്‍ഹി: അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പിന്തുടരുന്നുവെന്ന് ആരോപിച്ച് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ഇവര്‍ തന്നെ പിന്തുടരുന്നതും സിദ്ദിഖ് പറഞ്ഞു. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി...

ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 26ന്...

വി ഡി സതീശനെതിരെ പി വി അൻവർ; 'സതീശൻ വിഡ്ഢികളുടെ ലോകത്തോ? കോൺഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റ്'

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്ന് അന്‍വര്‍ ചോദിച്ചു. തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്‍റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നും അന്‍വര്‍...

Popular this week