28.8 C
Kottayam
Sunday, October 20, 2024

ജനങ്ങൾക്ക് വേണ്ടിയാണ് സുപ്രീം കോടതി; പാർലമെന്റിലെ പ്രതിപക്ഷത്തിന് വേണ്ടിയല്ല: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Must read

ഗോവ: സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാൽ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങൾ ചെയ്യേണ്ടത് എന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കേറ്റ്‌സ്-ഓൺ-റെക്കോർഡ് അസോസിയേഷൻ (എസ്‌സിഎഒആർഎ) സൗത്ത് ഗോവയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നിയമ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

കഴിഞ്ഞ 75 വർഷം കൊണ്ട് നമ്മൾ വികസിപ്പിച്ചെടുത്ത നീതിന്യായ സംവിധാനം കൈമോശം വരരുതെന്നും അദ്ദേഹം പറഞ്ഞു. ഈ വരുന്ന നവംബർ 10 നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്.

സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ അദ്ദേഹം, പക്ഷെ അതിനർത്ഥം പ്രതിപക്ഷ പാർട്ടികൾ സംസാരിക്കുന്ന ഭാഷയിൽ സുപ്രീം കോടതി സംസാരിക്കണം എന്നല്ലെന്നും വ്യക്തമാക്കി.തങ്ങൾക്ക് അനുകൂലമായ തീരുമാനം വരുമ്പോൾ സുപ്രീം കോടതി ഒരു നല്ല സ്ഥാപനം ആവുകയും, പ്രതികൂലമാകുമ്പോൾ അങ്ങനെ അല്ലാതാവുകയും ചെയ്യുന്ന അപകടകരമായ ഒരു സാഹചര്യം നമ്മുടെ നാട്ടിൽ ഇപ്പോൾ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.

കോടതിക്ക് ഓരോ കേസും പ്രേത്യേകം പ്രേത്യേകം മാത്രമേ നോക്കി കാണാൻ കഴിയുകയുള്ളൂ എന്നും, ഒരു പ്രേത്യേക ആദർശം കോടതി പാലിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയെയോ ന്യായാധിപന്മാരെയോ, വരുത്തുന്ന തെറ്റുകളെയോ വിമർശിക്കുന്നത് സ്വാഗതാർഹമാണ്. പക്ഷെ ഒരു കേസിലെ വിധി നിങ്ങൾക്ക് എതിരാകുമ്പോൾ കോടതി മോശമാണെന്ന് പറയുന്നത് ശരിയല്ല. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാസങ്ങൾ നീണ്ട ആസൂത്രണം, കൊലയാളിയുമായി അടുപ്പം, കില്ലർ ഗ്രൂപ്പിനെ കുടുക്കിയത് മുംബൈയിലെ പ വെല്ലുന്ന ഓപ്പറേഷൻ, അറസ്റ്റ്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാല്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ബിഷ്ണോയ് ഗ്യാങിലെ പ്രധാന ഷൂട്ടറെ മുംബൈ പോലീസ് കുടുക്കിയത് തന്ത്രപരമായി. ബിഷ്ണോയി ഗ്യാങിലെ പ്രധാന ഷൂട്ടറായ സുഖ എന്ന് വിളിക്കപ്പെടുന്ന സുഖ്ബീര്‍...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരുക്ക്

പാല: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പാലാ പൊന്‍കുന്നം റോഡില്‍ എലിക്കുളത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച ശനിയാഴ്ച വൈകീട്ട്...

പാലക്കാട് യുഡിഎഫിൽ അഗ്നിപർവതം പുകയുന്നു, വലിയ പൊട്ടിത്തെറിയുണ്ടാകും, കൂടുതൽ പേർ പുറത്തേക്ക് വരും: എംബി രാജേഷ്

പാലക്കാട്: പാലക്കാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യു ഡി എഫിൽ അഗ്നിപർവതം പുകയുന്നവെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട്‌ കോൺഗ്രസ് പ്രവർത്തകരിൽ ഉള്ളിൽ അമർഷമുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും രാജേഷ് കൂട്ടിച്ചേർത്തു. കോൺഗ്രസിൽ...

മഴ ചതിച്ചു!കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്; സഞ്ജുവും സച്ചിനും സഖ്യം ക്രീസില്‍

ആളൂര്‍: രഞ്ജി ട്രോഫിയില്‍ കേരളം - കര്‍ണാടക മത്സരത്തിന്റെ മൂന്നാം ദിനം ഒരുപന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡാണ് മത്സരത്തിന് തടസമായത്. ഇതോടെ മത്സരം സമനിലയിലേക്കെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ആളൂര്‍...

എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം വരാതെയിരിക്കാന്‍,മൂന്നുമാസമായി രാസലഹരി ഉപയോഗിയ്ക്കുന്നുവെന്ന്‌ സീരിയൽ നടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊല്ലം∙ വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു കഴിഞ്ഞ...

Popular this week