29 C
Kottayam
Saturday, October 19, 2024

ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

Must read

കോട്ടയം: കോരുത്തോട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമ്പലംകുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്.

രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റു. അതേസമയം, മണിക്കൂറുകളുടെ മാത്രം ഇടവേളകളിൽ സംസ്ഥാനത്താകെ അഞ്ച് പേരാണ് വാഹനാപകടത്തിൽ മരിച്ചത്.

ഇരവിപുരത്തും ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ (32) എന്നിവരാണ് മരിച്ചത്. തകർന്നു കിടക്കുന്ന തീരദേശ റോഡിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.അതിനിടെ ആലപ്പുഴയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.

ഹരിപ്പാട് ചെറുതന സ്വദേശി സഞ്ജു (21)വാണ് മരിച്ചത്. ഇന്ന് രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം. പുന്നപ്ര കാർമൽ കോളേജിലെ വിദ്യാർത്ഥിയാണ് സഞ്ജു. കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡിന്‍റെ ശോചനീയാവസ്ഥ കാരണം പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ത്യ ഓൾഔട്ട്; കിവീസിന് 107 റൺസ് വിജയലക്ഷ്യം, ബെംഗലൂരു ടെസ്റ്റ് അവസാന ദിനത്തിലേക്ക്‌

ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 462 റൺസിന് ഓൾഔട്ടായി. കിവീസിന് വിജയിക്കാൻ 107 റൺസ് വേണം. താരതമ്യേന അനായാസമായ ലക്ഷ്യം കൈവരിക്കാൻ ഒരു മുഴുവൻ ദിവസം മുന്നിലുണ്ട്. സെഞ്ചുറി നേടിയ...

പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു

പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും...

യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട് മുളകുപൊടി വിതറി 25 ലക്ഷം കവര്‍ന്നു,ക്യത്യം നടത്തിയത് യുവതിയും സംഘവുമെന്ന് മൊഴി

കോഴിക്കോട് : എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ...

ലഹരിമരുന്ന് കടത്ത് കേസ്‌: വിദേശിയുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍ ജൗഫില്‍ ലഹരി കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വ്യാഴാഴ്ചയാണ് വധശിക്ഷ...

ജെസിബി വിട്ടു കിട്ടാൻ 50000 രൂപ; കൈക്കൂലി വാങ്ങുന്നതിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്. ഒല്ലൂർ സ്വദേശി സിജോയാണ്...

Popular this week