25.7 C
Kottayam
Friday, October 18, 2024

റിട്ട. എ.എസ്.ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന്‌ മകൻ ആത്മഹത്യ ചെയ്തു

Must read

കാഞ്ഞിരപ്പള്ളി: റിട്ടയേഡ് എ.എസ്.ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന്‌ മകൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻ ശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്.

സോമനാഥൻ നായർ, സരസമ്മ എന്നിവരെ കൊല്ലപ്പെട്ട നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. മൂന്നുദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശ്യം നാഥ് സിവിൽ സപ്ലൈസ്‌ ജീവനക്കാരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കണ്ണൂർ കളക്ടറുടെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മരിച്ച എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സി.പി.ഐ അനുകൂല...

വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; മരണപ്പെട്ടത് പളളിയില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍

പാലക്കാട്: വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ...

എഡിഎമ്മിന്റെ ആത്മഹത്യ; നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടർ

പത്തനംതിട്ട:ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തുനല്‍കി. പത്തനംതിട്ട...

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ...

സരിന് പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര...

Popular this week