25.7 C
Kottayam
Friday, October 18, 2024

'പൂത്ത ബ്രഡ് പാലക്കാട് ചെലവാകില്ല'; ഒളിയമ്പുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

Must read

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് ' പൂത്ത ബ്രെഡ് പാലക്കാട് ചെലവാകില്ല' എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സരിന്‍ ഇടത് പാളയത്തിലെത്തുമെന്ന വാര്‍ത്ത സി.പി.എം നേതാക്കളുള്‍പ്പെടെ തള്ളാത്ത സാഹചര്യത്തിലാണ് സനോജിന്റെ പോസ്‌റ്റെന്നതും ശ്രദ്ധേയമാണ്.

നേരത്തെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ സരിന്‍ സ്ഥാനാര്‍ഥിയായേക്കുമെന്നുള്ള സൂചന നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും സരിന്‍ നിലപാട് വ്യക്തമാക്കിയാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള തീരുമാനം ഉണ്ടാവുമെന്നുമാണ് ജില്ല സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞത്.

കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ കൂടിയായ പി. സരിന്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തിയത്. വാര്‍ത്താ സമ്മേളനം വിളിച്ച് പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ സരിന്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സരിന്‍ ഇടത് സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകളുയര്‍ന്നത്. കോണ്‍ഗ്രസിന്റെ സൈബര്‍ മുഖമായിരുന്ന സരിന്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ സി.പി.എം പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കണ്ണൂർ കളക്ടറുടെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മരിച്ച എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സി.പി.ഐ അനുകൂല...

വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; മരണപ്പെട്ടത് പളളിയില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍

പാലക്കാട്: വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ...

എഡിഎമ്മിന്റെ ആത്മഹത്യ; നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടർ

പത്തനംതിട്ട:ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തുനല്‍കി. പത്തനംതിട്ട...

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ...

സരിന് പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര...

Popular this week